വാര്‍ദ്ധക്യം വേഗത്തിലാക്കുന്ന മൊബൈല്‍ ഫോണുകള്‍

ഉണരുന്നതു മുതൽ ഉറങ്ങാൻ പോകുന്നതുവരെ നമ്മുടെ കൈകളിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ് മൊബൈൽ ഫോൺ. നിരന്തരമായുള്ള ഫോൺ ഉപയോഗം ചർമത്തിൽ എത്ര മാത്രം പ്രശ്‌നങ്ങൾ ഉണ്ടാക്കുമെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഫോണിലും മറ്റുപകരണങ്ങളിലുമുള്ള നീല രശ്മികൾ ചർമം പ്രായമാകുന്നതിന്റെ വേഗത വർധിപ്പിക്കുമെന്നും ചുളിവുകളും അടയാളങ്ങളും ഉണ്ടാക്കുമെന്നും ഓർമ്മിപ്പിക്കുകയാണ് ആരോഗ്യവിദഗ്തർ. സൂര്യ പ്രകാശവും മലിനീകരണവും സൃഷ്ടിക്കുന്നതിനെക്കാൾ വലിയ ആഘാതമാണ് ഫോണിലെ എച്ച്.ഇ.വി ലൈറ്റ് അല്ലെങ്കിൽ ബ്ലൂ ലൈറ്റ് ചർമത്തിൽ സൃഷ്ടിക്കുന്നതെന്നാണ് വിദഗ്ദർ പറയുന്നത്. തുടർച്ചയായി നീല രശ്മികൾ ഏൽക്കുന്നത് ചർമ കോശങ്ങളിൽ ഓക്‌സിഡേറ്റീവ് സമ്മർദ്ദം ഉണ്ടാക്കും. ഇത് കൊളാജൻ ശോഷണത്തിന് കാരണമാവുകയും ചർമത്തിന് പ്രായക്കൂടുതൽ അനുഭവപ്പെടുകയും ചെയ്യും. ഫോൺ ഉപയോഗം നിങ്ങളുടെ ചർമത്തിന്റെ പ്രായം കൂട്ടുന്നുവെന്നതിന്റെ ഫലമായി ഹൈപ്പർ പിഗ്മെന്റേഷൻ, ചുളിവുകൾ, വരണ്ട ചർമം, ഉയർന്ന സെൻസിറ്റിവിറ്റി എന്നിവ ഉണ്ടാകുന്നു. ഡിജിറ്റൽ യുഗത്തിൽ ഒഴിവാക്കാൻ കഴിയാത്ത ഒന്ന് എന്ന നിലക്ക് നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്ന തരത്തിൽ അവ ഉപയോഗിക്കപ്പെടുന്നില്ലെന്ന് ഉറപ്പ് വരുത്തുകയാണ് വേണ്ടത്.