സംസ്ഥാനത്തെ ഭിന്നശേഷി കുടുംബങ്ങൾക്ക് സ്വയംതൊഴിൽ സംരംഭങ്ങൾ തുടങ്ങാൻ ‘ആശ്വാസം’ പദ്ധതി

സംസ്ഥാനത്തെ ഭിന്നശേഷി കുടുംബങ്ങൾക്ക് സ്വയംതൊഴിൽ സംരംഭങ്ങൾ തുടങ്ങാൻ ‘ആശ്വാസം’ പദ്ധതിയിൽ 33 ലക്ഷം രൂപ അനുവദിച്ചതായി ഉന്നത വിദ്യാഭ്യാസ – സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു. 2023-2024 സാമ്പത്തിക വർഷം 132 പേർക്ക് 25000 രൂപ വീതം പദ്ധതിയിലൂടെ വിതരണം ചെയ്യും. സ്വയംതൊഴിൽ വായ്‌പക്ക് ഈട് നൽകാൻ ഭൂമിയോ, മറ്റു വസ്തുവകകളോ ഇല്ലാത്ത ഭിന്നശേഷിക്കാർക്ക് ചെറുകിട സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനാണ് ഈ സഹായം. ഈ സാമ്പത്തിക വർഷം അപേക്ഷ സമർപ്പിച്ച അർഹരായ മുഴുവൻ പേർക്കും ധനസഹായം അനുവദിച്ചിട്ടുണ്ട് എന്ന് മന്ത്രി കൂട്ടിച്ചേർത്തു. പദ്ധതിയിൽ ധനസഹായത്തിന് അർഹരായ ഗുണഭോക്താകളുടെ പട്ടിക www.hpwc.kerala.gov.in എന്ന സംസ്ഥാന ഭിന്നശേഷി കോർപ്പറേഷന്റെ വെബ്സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 0471-2347768 അല്ലെങ്കല്ലിൽ 9497281896 എന്നീ നമ്പറുകളിൽ ബന്ധപെടുക.

LEAVE A REPLY