പ്രസവത്തിനു ശേഷം മൂന്നിലൊന്ന് സ്ത്രീകള്‍ക്കും വിട്ടുമാറാത്ത ആരോഗ്യ പ്രശ്‌നങ്ങളെന്ന് പഠനം

പ്രസവത്തിനു ശേഷം മൂന്നിലൊന്ന് സ്ത്രീകള്‍ക്കും വിട്ടുമാറാത്ത ആരോഗ്യ പ്രശ്‌നങ്ങളെന്ന് പഠനം. ലാന്‍സെറ്റ് ഗ്ലോബല്‍ ഹെല്‍ത്ത് ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പ്രസവിച്ച സ്ത്രീകളില്‍ 35 ശതമാനത്തിന് ലൈംഗിക ബന്ധത്തിനിടെ വേദന അനുഭവപ്പെടാറുണ്ടെന്നും 32 ശതമാനം പേര്‍ക്ക് പുറം വേദനയും 19 ശതമാനം പേര്‍ക്ക് മലം പിടിച്ചു നിര്‍ത്താനാവാത്ത അവസ്ഥയും ഉണ്ടാകാമെന്ന് പഠന റിപ്പോര്‍ട്ട് പറയുന്നു. 9 മുതല്‍ 24 ശതമാനം പേര്‍ക്ക് ഉത്കണ്ഠയും 11 മുതല്‍ 17 ശതമാനം പേര്‍ക്ക് വിഷാദരോഗവും 11 ശതമാനത്തിന് യോനിക്കും മലദ്വാരത്തിനും ഇടയിലുള്ള ഭാഗത്ത് വേദനയും ആറ് മുതല്‍ 15 ശതമാനം പേര്‍ക്ക് പ്രസവത്തോടുള്ള ഭയവും,11 ശതമാനം പേര്‍ക്ക് അടുത്ത കുഞ്ഞ് ജനിക്കാത്ത അവസ്ഥയും ഉണ്ടാകാമെന്നും ഗവേഷകര്‍ പറയുന്നു. ഗര്‍ഭകാലത്തും പ്രസവാനന്തരവും ഫലപ്രദമായ പരിചരണം നല്‍കുക വഴി ഇത്തരം സങ്കീര്‍ണ്ണതകളെ ഒരു പരിധി വരെ ഒഴിവാക്കാന്‍ സാധിക്കുമെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. പ്രസവാനന്തരം സ്ത്രീകള്‍ക്കുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെ നേരിടാനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പല രാജ്യങ്ങളുടെയും ആരോഗ്യ സംവിധാനങ്ങളില്‍ ഇല്ലെന്നും ഇത് ഒരു പോരായ്മ ആണെന്നും പഠനം ചൂണ്ടികാട്ടുന്നു.

LEAVE A REPLY