നിർജ്ജലീകാരണത്തിന്റെ ലക്ഷണങ്ങൾ

ശരീരത്തിൽ ജലാംശം കുറയുന്നത് നിർജ്ജലീകരണത്തിലേക്ക് നയിക്കുമെന്ന് ഓർമ്മിപ്പിക്കുകയാണ് ആരോഗ്യവിദഗ്തർ. ഇത് ശരീരത്തിന്റെ പ്രവർത്തനങ്ങൾ ശരിയായ രീതിയിൽ നടക്കുന്നതിനെ തടസ്സപ്പെടുത്തുകയും ആരോ​ഗ്യപ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു. കാലാവസ്ഥ ഏതാണെങ്കിലും ദിവസവും രണ്ടര ലിറ്റർ വരെ വെള്ളം കുടിക്കണമെന്നാണ് ആരോ​ഗ്യവിദ​ഗ്ധർ നിർദ്ദേശിക്കുന്നത്. പ്രത്യേകിച്ച് ശൈത്യകാലത്ത്, തണുപ്പാകുമ്പോൾ ദാഹം തോന്നാനുള്ള സാഹചര്യം കുറവാണെങ്കിലും വെള്ളം കൃത്യമായി കുടിക്കണം. ശരീരത്തിൽ നിർജ്ജലീകാരണം കുറയുന്നതിന്റെ പ്രധാന ലക്ഷണമാണ് മൂത്രത്തിന്റെ നിറം മാറുന്നത്. മൂത്രത്തിന്റെ നിറം കടുംമഞ്ഞ നിറത്തിലാവുന്നത് ആവശ്യത്തിന് വെള്ളം ശരീരത്തിൽ ഇല്ലാത്തതിന്റെ സൂചനയാണ്. കാരണങ്ങളില്ലാതെയുള്ള ക്ഷീണം നിർജ്ജലീകരണത്തിന്റെ മറ്റൊരു ലക്ഷണമാണ്. തലവേദന, ആവശ്യത്തിന് ജലാംശം ശരീരത്തിൽ ഇല്ലെങ്കിൽ തലച്ചോറിലെ രക്തക്കുഴലുകൾ വലിഞ്ഞുമുറുകും. അത് തലവേദനയ്ക്ക് കാരണമാകാം. കഫീൻ അടങ്ങിയ കാപ്പി, ചായ പോലുള്ള പാനീയങ്ങൾ കുടിക്കുന്നത് നിർജ്ജലീകരണം വർധിപ്പിക്കാൻ കാരണമാകും. നിർജ്ജലീകരണം ഒഴിവാക്കാൻ വെള്ളം അല്ലെങ്കിൽ ജലാംശം ധാരാളം അടങ്ങിയ തണ്ണിമത്തൻ, ഓറഞ്ച് പോലുള്ള പഴങ്ങൾ കഴിക്കുന്നത് നല്ലതാണെന്നാണ് ആരോഗ്യവിദഗ്തർ പറയുന്നത്.