കോവിഡ് വാക്‌സിൻ കാൻസർ ചികിത്സയ്ക്ക് ഫലപ്രദമെന്ന് പഠനം

കോവിഡ് വാക്‌സിൻ കാൻസർ ചികിത്സയ്ക്ക് ഫലപ്രദമായേക്കാമെന്ന് പഠനം. നേച്ചർ ജേണലിൽ പ്രസിദ്ധീകരിച്ച പ്രാഥമിക ​ഗവേഷക റിപ്പോർട്ടിൽ ഫൈസർ അല്ലെങ്കിൽ മോഡേണ വാക്‌സിനുകൾ ചില കാൻസർ രോ​ഗികളിൽ പ്രതിരോധശേഷി മെച്ചപ്പെടുത്തുകയും ട്യൂമറിനെ ചെറുക്കുകയും ചെയ്തതായി കണ്ടെത്തി. ചില ഇമ്മ്യൂണോതെറാപ്പി മരുന്നുകൾ കഴിക്കുന്ന ശ്വാസകോശ അർബുദമോ ത്വക്ക് അർബുദമോ ബാധിച്ച ആളുകൾ ചികിത്സ ആരംഭിച്ച് 100 ദിവസത്തിനുള്ളിൽ ഫൈസർ അല്ലെങ്കിൽ മോഡേണ വാക്‌സിൻ സ്വീകരിക്കുന്നത് രോഗികളിൽ പ്രതിരോധ ശേഷി മെച്ചപ്പെടുത്തുകയും കൂടുതൽ കാലം ജീവിക്കുകയും ചെയ്തുവെന്ന് പഠനത്തിൽ വ്യക്തമാക്കുന്നു. ഈ കണ്ടെത്തൽ കാൻസർ ചികിത്സ രം​ഗത്ത് പുത്തൽ പ്രതീക്ഷ നൽകുന്ന ഒന്നാണെന്ന് പഠനത്തിന് നേർതൃത്വം നൽകിയ ഗവേഷകർ വ്യക്തമാക്കി.