തിമിര ശസ്ത്രക്രിയയിൽ 5 പേർക്ക് കാഴ്ച നഷ്ട്ടമായി

തിമിര ശസ്ത്രക്രിയയിൽ 5 പേർക്ക് കാഴ്ച നഷ്ട്ടമായതായി റിപ്പോർട്ട്. ശസ്ത്രക്രിയ നടത്തിയത് അച്ഛനും മകനുമായ നേത്രരോഗ വിദഗ്ധർ. സംഭവത്തിൽ പോലീസ് കേസ് എടുത്തതായാണ് റിപ്പോർട്ട്. തിമിര ശസ്ത്രക്രിയ പൂർത്തിയായതിന് പിന്നാലെ അണുബാധ ശക്തമായതിനാലാണ് കാഴ്ച പൂർണമായും നഷ്ടപെട്ടതെന്നു സിവിൽ സർജന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. 87 വയസ് പ്രായമുള്ള സീനിയർ നേത്ര രോഗവിദഗ്ധനും മകനുമെതിരെയാണ് കേസ്. 67കാരന്റെ പരാതിയിൽ പൊലീസ് കേസ് എടുത്ത് അന്വേഷണ ആരംഭിച്ചതയാണ് വിവരം. തിടുക്കത്തിൽ അശ്രദ്ധമായി നടത്തിയ ശസ്ത്രക്രിയയ്ക്ക് പിന്നാലെയാണ് കണ്ണിൽ ഗുരുതര പരിക്കേറ്റത് എന്നാണ് ആരോപണം. ഇവർക്ക് സ്യൂഡോമോണസ് വൈറസ് ബാധ സംഭവിച്ചതായാണ് സിവിൽ സർജന്റെ റിപ്പോർട്ട് വിശദമാക്കുന്നത്. 87ാംവയസിൽ നേത്ര ശസ്ത്രക്രിയ ചെയ്യാൻ സാധ്യമായ രിതിയിൽ സീനിയർ ഡോക്ടർക്ക് ഫിറ്റ്നെസ് ഉണ്ടോയെന്നതടക്കം പൊലീസ് പരിശോധിക്കുകയാണ്. മഹാരാഷ്ട്രയിലെ നവിമുംബൈയിലാണ് സംഭവം.