തിമിര ശസ്ത്രക്രിയ എങ്ങനെ?

030620-N-0000L-001 Portsmouth, Va. (Jun. 20, 2003) -- Cmdr. Gary A. Tanner, an ophthamologic surgeon at Naval Medical Center Portsmouth, inserts a synthetic lens into the eye of a patient following the removal of cataracts in her left eye. Cataract removal surgery is just one of the services offered at Naval Medical Center Portsmouth. U.S. Navy photo by Journalist 2nd Class Sarah Langdon. (RELEASED)

വാര്‍ദ്ധക്യസഹജമായി നമ്മുടെ കണ്ണുകളില്‍ കണ്ടുവരുന്ന ഒരു രോഗമാണ് തിമിരം. കണ്ണിന്റെ ലെന്‍സ് കാലക്രമേണ പ്രായത്തിനനുസരിച്ച് വളരുകയും കഠിന്യമേറുകയും ചെയ്യുന്ന പ്രക്രിയ ആണിത്. ഒരു വ്യക്തിയുടെ ലെന്‌സിനു കട്ടികൂടുന്നതോടെ നമ്മുടെ കാഴ്ച മങ്ങുകയും അടുത്തുള്ള വസ്തുക്കളെ കാണുന്നത് ബുദ്ധിമുട്ടാകുകയും ചെയ്യുന്നു. ഇതിനെയാണ് നാം തിമിരം എന്ന് വിളിക്കുന്നത്. ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ തിമിരം പൂര്‍ണമായ അന്ധതയിലേക്ക് വരെ നയിക്കുമെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ തിമിരത്തിനു ഇന്ന് ഫലപ്രദമായ ചികിത്സയും, ശസ്ത്രക്രിയകളും നിലവിലുണ്ട്. തിമിരവുമായി ആശുപത്രിയില്‍ എത്തുന്ന വ്യക്തിയുടെ കണ്ണിന്റെ ആരോഗ്യം പരിശോധിക്കുകയും വിലയിരുത്തുകയും ആണ് തിമിര ശസ്ത്രക്രിയാ വിദഗ്ധന്‍ ആദ്യം ചെയ്യുക. തിമിര ശാസ്ത്രക്രിയയിയലൂടെ പുതിയ ലെന്‍സ് സ്ഥാപിക്കുന്ന വ്യക്തിയുടെ സ്വാഭാവിക ലെന്‍സിന്റെ പവറും ,ഇന്‍ട്രാക്യുലര്‍ ലെന്‍സ് ന്റെ പവറും ഒരേ രീതിയില്‍ ആയിരിക്കണം. അതിനായി ഡോക്ടര്‍മാര്‍ ആദ്യം പലതരത്തില്‍ ഉള്ള ടെസ്റ്റുകള്‍ നടത്തും. കണ്ണിന്റെ നീളം അളക്കുന്ന ടെസ്റ്റുകള്‍, കണ്ണിന്റെ കൃഷ്ണമണിക്ക് കേടുപാടുകള്‍ ഇല്ലെന്നുറപ്പിക്കുന്ന ടെസ്റ്റുകള്‍, കണ്ണിനു പിന്ഭാഗത്തായുള്ള ഞരമ്പുകളുടെ പ്രവര്‍ത്തനം ഒക്കെ നടത്തിയ ശേഷമാണ് ശസ്ത്രക്രിയയിലേക്ക് കടക്കുക. തിമിരം മൂര്‍ച്ഛിക്കുകയും ശസ്ത്രക്രിയ വൈകുന്നത് രോഗിയുടെ കണ്ണുകളെയോ ജീവിത നിലവാരത്തെയോ ബാധിക്കുമെന്നു പരിശോധനകളില്‍ തെളിഞ്ഞാല്‍ മാത്രമേ നേത്രരോഗവിദഗ്ദ്ധന്‍ ശസ്ത്രക്രീയ നിര്‍ദ്ദേശിക്കൂ. തിമിര ശസ്ത്രക്രിയയില്‍ ഒരു വ്യക്തിയുടെ തിമിരം ബാധിച്ച നേര്‍ത്ത മങ്ങല്‍ ഉള്ള കൃഷ്ണമണി ചില മരുന്നുകളുടെ സഹായത്തോടെ പുറത്തെടുത്ത ശേഷം ക്ലിയര്‍ ആയ ലെന്‍സ് അതെ സ്ഥാനത്ത് വെക്കുന്നു. മൈക്രോ cataract സര്‍ജറി എന്നാണ് തിമിര ശസ്ത്രക്രിയ അറിയപ്പെടുന്നത്. ഈ ശസ്ത്രക്രിയ കഴിഞ്ഞ ആളുകള്‍ക്ക് തൊട്ടടുത്ത ദിവസം മുതല്‍ ദൈനംദിന പ്രവര്‍ത്തികളില്‍ ഏര്‍പെടുന്നതില്‍ യാതൊരു ബുദ്ധിമുട്ടും ഉണ്ടാകുകയില്ല, കാരണം ഈ ശസ്ത്രക്രിയ ഉണ്ടാക്കുന്ന മുറിവുകള്‍ ഭേദപ്പെടാന്‍ 24 മണിക്കൂര്‍ മാത്രമേ ആവശ്യമുള്ളു എന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ വ്യതമാക്കുന്നത്.

LEAVE A REPLY