തേനോ പഞ്ചസാരയോ ആരോഗ്യത്തിന് മികച്ചത് ?

തേനോ പഞ്ചസാരയോ ആരോഗ്യത്തിന് മികച്ചത് ?
മധുരത്തിനായി പാലിൽ ചേർക്കാൻ മികച്ചത് ഏതാണെന്ന കാര്യം പലപ്പോഴും സംശയമാണ്. എന്നാൽ ആരോഗ്യപരമായ ഗുണങ്ങളുടെ കാര്യത്തിൽ തേൻ പഞ്ചസാരയേക്കാൾ മികച്ചതാണെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല എന്ന് വിദക്തർ പറയുന്നു. പഞ്ചസാരയിൽ കലോറി കൂടുതലാണ്, അത്യാവശ്യ പോഷകങ്ങളും ഇല്ല. അമിതമായ പഞ്ചസാരയുടെ ഉപയോഗം ദഹനത്തെ പ്രതികൂലമായി ബാധിക്കുകയും പൊണ്ണത്തടി, പ്രമേഹം തുടങ്ങിയ പ്രശ്‌നങ്ങൾക്ക് കാരണമാവുകയും ചെയ്യും. എന്നാൽ തേൻ കഴിക്കുന്നത് ദഹനത്തെ സഹായിക്കുന്നു. മാത്രമല്ല ആരോഗ്യകരമായ ദഹനവ്യവസ്ഥയെ പിന്തുണയ്ക്കുകയും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. തേനിലെ ആന്റിഓക്സിഡന്റുകൾ ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നതായി വിദക്തർ പറയുന്നു. മാത്രമല്ല തേനിന് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന ആന്റിമൈക്രോബിയൽ ഗുണങ്ങളുണ്ട്. എന്നാൽ പ്രമേഹരോഗികൾ തേൻ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ബാധിക്കുന്നതിനാൽ അവ ഒഴിവാക്കുകയാണ് നല്ലത്. ദഹനത്തിനും, പ്രതിരോധശേഷി മെച്ചപ്പെടുത്താനും, ചർമ്മത്തിന്റെ ആരോഗ്യത്തിനുമെല്ലാം തേൻ ഉപയോഗിക്കുന്നത് നല്ലതാണെന്നു നിർദേശിക്കുകയാണ് വിദക്തർ.