കോവിഡ്‌ മഹാമാരിക്കൊപ്പം പേമാരിയും ശക്തമാകുന്ന സാഹചര്യത്തിൽ മുമ്പത്തേക്കാൾ ഏറെ ശ്രദ്ധവേണം ഇനിയങ്ങോട്ട്. മഴക്കാലരോഗങ്ങൾ ആയ പനി,ചുമ, ജലദോഷം തുടങ്ങിയവയെല്ലാം തന്നെ കോവിടിന്റെയും ലക്ഷണങ്ങൾ ആയി കണ്ടുവരുന്നതുകൊണ്ട് ഈ സാഹചര്യത്തിൽ നമ്മൾ കൂടുതൽ ജാഗ്രത ഉള്ളവർ ആയിരിക്കണം. മഴക്കാലവും,കോവിടും ഒരുമിച്ചുള്ള ഈ പ്രതിസന്ധിയിൽ ജാഗ്രത പുലർത്താനായി ആരോഗ്യവകുപ്പിൽനിന്നും ഒത്തിരി നിർദ്ദേശങ്ങൾ നമുക് ലഭിച്ചിട്ടുണ്ട്.

മഴക്കാലമാണ് വസ്ത്രങ്ങളും, മാസ്‌ക്കുകളും ഒരുകാരണവച്ചാലും നനഞ്ഞത് ഉപയോഗിക്കാൻ പാടുകയില്ല. അതുകൊണ്ടുതന്നെ പുറത്തുപോകുമ്പോൾ ഒന്നിലേറെ മാസ്കുകൾ കൈയിൽ ഉണ്ടാകണം. ഇപ്പോൾ തുടർന്നുകൊണ്ടിരിക്കുന്ന അതെ കർശനത്തോടെ മാസ്കിന്റെ ഉപയോഗം മുന്നോട്ടും ഉണ്ടാകണം. നനഞ്ഞ മാസ്കുകൾ സോപ്പ് ഉപയോഗിച്ച് കഴുകി പരമാവധി വെയിലത്തിട്ടുണക്കി ഉപയോഗിക്കണം. നനഞ്ഞ വസ്ത്രങ്ങൾ ഒഴിവാക്കുക കാരണം അതിൽ വൈറസ് സാന്നിധ്യം കൂടുതലായിരിക്കും. ഇറുകിയ ആഭരണങ്ങൾ, വസ്ത്രങ്ങൾ തുടങ്ങിയവയിലൂടെ അണുബാധക്കുള്ള സാധ്യത കൂടുതലാണ്.

പനി,ജലദോഷം തുടങ്ങിയ രോഗലക്ഷണങ്ങൾ കണ്ടാൽ ഇ- സഞ്ജീവനി ഓൺലൈൻ ടെലിമെഡിസിൻ പ്ലാറ്റഫോമിന്റെ (https://esanjeevaniopd.in/Home) സഹായം തേടി ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം മരുന്ന് കഴിക്കുക. രോഗശമനം ഇല്ലെങ്കിൽ മാത്രം അടുത്ത ആശുപത്രികളിൽ ചികിത്സതേടുക. ആശുപത്രിയിൽ പരമാവധി രോഗി മാത്രം പോകാനായി ശ്രദ്ധിക്കണം. സോപ്പ്,മാസ്ക്,സാമൂഹിക അകലം എന്നിവ ഇപ്പോൾ തുടരുന്നതുപോലെ തന്നെ ജീവിതഭാഗമാക്കാൻ ശ്രദ്ധിക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിച്ചാൽ മഹാമാരിയെയും, പേമാരിയെയും ഒരുമിച്ചെതിർത്തു തോൽപ്പിക്കാൻ നമുക് സാധിക്കും.

LEAVE A REPLY