സോളാര്‍ കേസില്‍ സരിത എസ്. നായരെ വീണ്ടും വിസ്തരിക്കും

    കൊച്ചി: സോളാര്‍ കേസിലെ പ്രതി സരിതയെ വീണ്ടും വിസ്തരിക്കാന്‍ സോളാര്‍ കമീഷന്റെ ഉത്തരവ്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സരിതയെ ഉപയോഗിച്ച് തമിഴ്‌നാട്ടില്‍നിന്ന് പണം കടത്തിയെന്ന മുന്‍ എം.എല്‍.എ ജോസ് കുറ്റിയാനിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്. സരിത ഈ മാസം 23ന് കമീഷന്‍ മുമ്പാകെ ഹാജരാകണം. 24ന് കുറ്റിയാനിയെയും വിസ്തരിക്കും. ചൊവ്വാഴ്ച എ.ഡി.ജി.പി. എ. ഹേമചന്ദ്രനെ ഇന്ത്യന്‍ ലോയേഴ്‌സ് യൂനിയനുവേണ്ടി അഡ്വ. ഡി. രാജേന്ദ്രന്‍ ക്രോസ്വിസ്താരം നടത്തി.

    LEAVE A REPLY