ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഗായിക ബോംബെ ജയശ്രീ ആശുപത്രിയില്‍

മുംബൈ: ഗായിക ബോംബെ ജയശ്രീ ആശുപത്രിയില്‍. യു.കെയില്‍ സംഗീത പരിപാടിയ്ക്ക് പോയ ജയശ്രീക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. അന്യൂറിസം എന്ന രോഗാവസ്ഥയെ തുടര്‍ന്ന് ബോംബെ ജയശ്രീ ശസ്ത്രക്രിയയ്ക്ക് വിധേയയായി. നിലവിലെ ആരോഗ്യാവസ്ഥ തൃപ്തികരമാണെന്നും വിശ്രമം ആവശ്യമാണെന്നും സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന തെറ്റായ വാര്‍ത്തകള്‍ തള്ളിക്കളയണമെന്ന് അഭ്യര്‍ത്ഥിക്കുന്നതായും മ്യൂസിക്കല്‍ അക്കാദമി പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു. കര്‍ണാടക സംഗീതത്തിലും ഹിന്ദുസ്ഥാനി സംഗീതത്തിലും തന്റെതായ വ്യക്തി മുദ്ര നല്‍കിയ സംഗീതജ്ഞയാണ് ബോബെ ജയശ്രീ. 2013 ല്‍ പത്മശ്രീ ലഭിച്ചിട്ടുണ്ട്.

LEAVE A REPLY