ക്ലിനിക്കിൽ കടന്നുകയറി വനിതാ ഡോക്ടറുടെ വായിൽ തുണി തിരുകി പീഡിപ്പിക്കാൻശ്രമിച്ച യുവാവ് അറസ്റ്റിൽ. പത്തനാപുരത്താണ് സംഭവം. ഡോക്ടറുടെ വായിൽ തുണി തിരുകിയശേഷം പീഡിപ്പിക്കാൻ ശ്രമിക്കവേ ഇയാളിൽ നിന്നും കുതറിമാറിയ ഡോക്ടർ നാട്ടുകാരെ വിളിച്ചുകൂട്ടിയാണ് രക്ഷപ്പെട്ടത്. ക്ലിനിക്കിൽ മറ്റു ജീവനക്കാരില്ലാത്ത സമയം നോക്കിയാണ് പ്രതി അതിക്രമിച്ചുക്കയറിയത്. കടന്നുപിടിച്ചപ്പോൾ ഡോക്ടർ ബഹളം വയ്ക്കാൻ ശ്രമിച്ചതും ഉടനെ പ്രതി വായിൽ തുണി തിരുകുകയായിരുന്നു എന്ന് ഡോക്ടർ പോലീസിനോട് വ്യക്തമാക്കി. ആളുകളെ വിളിച്ചുക്കൂട്ടിയതോടെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. ഡോക്ടറുടെ പരാതിയിൽ കേസെടുത്ത ഉടൻ പോലീസ് പ്രതിയെ പിടികൂടിയതായാണ് റിപ്പോർട്ട്.





















