വ്യാജ ഡോക്ടർ പിടിയിൽ

പത്ത് വർഷത്തിൽ അധികമായി ഗൈനക്കോളജിസ്റ്റായി ജോലി ചെയ്യുകയും 50ൽ അധികം സിസേറിയനുകളും ശസ്ത്രക്രീയകളും നടത്തിയ വ്യാജ ഡോക്ടർ പിടിയിൽ. ഇയാൾ വ്യാജ ഡോക്ടറാണെന്ന രഹസ്യ വിവരത്തെ തുടർന്ന് പോലീസ് അറസ്റ്റ് ചെയ്യാൻ എത്തിയപ്പോൾ വ്യാജ ഡോക്ടർ ഓപ്പറേഷൻ തിയേറ്ററിൽ സിസേറിയൻ നടത്തുകയായിരുന്നു. അസ്സമിലാണ് സംഭവം. പുലോക്ക് മലക്കാർ എന്നയാളാണ് അറസ്റ്റിലായത്. പരിശോധനയിൽ ഇയാളുടെ സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്ന് തെളിഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.