ഭിക്ഷാടനത്തിലൂടെ സമ്പാദിച്ച ആറുലക്ഷം രൂപ വീരമൃത്യുവരിച്ച ജവാന്മാരുടെ കുടുംബത്തിന് നല്‍കി മുത്തശ്ശി

പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബത്തിന് സഹായവുമായി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ സഹായവുമായി എത്തിയ ഭിക്ഷാടകയായ വൃദ്ധയുടെ വാര്‍ത്തയാണ് ശ്രദ്ധേയമാകുന്നത്. രാജസ്ഥാനിലെ അജ്മീറില്‍ ഭിക്ഷാടനം നടത്തി ജീവിച്ചിരുന്ന നന്ദിനി ശര്‍മ്മയെന്ന വൃദ്ധയാണ് സഹായവുമായി എത്തിയത്.

തനിക്ക് ഭിക്ഷാടനത്തിലൂടെ ലഭിച്ച മുഴുവന്‍ തുകയും സൈനികരുടെ കുടുംബങ്ങള്‍ക്ക് ദാനം നല്‍കിയിരിക്കുകയാണ് ഇവര്‍. തന്റെ വലിയ മോഹമാണ് ഇപ്പോള്‍ ഈ പ്രവര്‍ത്തിയിലൂടെ ഇവര്‍ യാഥാര്‍ഥ്യമാക്കുന്നത്. മരിക്കുന്നതിന് മുന്‍പ് ഭിക്ഷാടനത്തിലൂടെ സമ്പാദിച്ച പണം രാജ്യത്തിനായി നല്‍കണമെന്ന് ഇവര്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.

ആറുലക്ഷത്തോളം രൂപയാണ് ഇവരുടെ പേരില്‍ ബാങ്കില്‍ ഉണ്ടായിരുന്നത്. ഭിക്ഷയാചിച്ച് ലഭിക്കുന്ന പണത്തിന്റെ ഒരുവിഹിതം ബാങ്കില്‍ ഇവര്‍ നിക്ഷേപിച്ചിരുന്നു. മരിക്കുന്നതിന് മുന്‍പ് ഈ പണം എങ്ങനെ വിനിയോഗിക്കണമെന്ന് രണ്ടുപേരോട് ആഗ്രഹം പറഞ്ഞിരുന്നു. ഇവരാണ് ഇപ്പോള്‍ ഈ തുക ജവാന്‍മാര്‍ക്ക് നല്‍കാന്‍ തീരുമാനിച്ചത്.

LEAVE A REPLY