ഭക്ഷണത്തിന് മുമ്പ് വെള്ളം കുടിക്കാമോ ?

ഭക്ഷണത്തിന് മുമ്പ് വെള്ളം കുടിക്കാമോ ? ഭക്ഷണം കഴിക്കുന്നതിന് മുമ്പ് ജലാംശം നൽകുന്നത് ദഹനത്തെ സഹായിക്കുമെന്നും ഗ്ലൂക്കോസിന്റെ ആഗിരണം മന്ദഗതിയിലാക്കുമെന്നും ഭക്ഷണത്തിനു ശേഷമുള്ള രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുമെന്നും ചിലർ വിശ്വസിക്കുന്നു. എന്നാൽ നമ്മുടെ ആരോഗ്യത്തിന് ജലാംശം അത്യാവശ്യമാണെങ്കിലും അത് ഭക്ഷണത്തിന് മുൻപ് കുടിക്കുന്നതുകൊണ്ട് ഗ്ലൈസെമിക് നിയന്ത്രണത്തെ കാര്യമായി ബാധിക്കില്ലെന്നു വിദക്തർ പറയുന്നു. സർട്ടിഫൈഡ് പ്രമേഹ വിദ്യാഭ്യാസ വിദഗ്ദ്ധ കനിക മൽഹോത്ര പറയുന്നത് ഭക്ഷണത്തിന് മുമ്പ് വെള്ളം കുടിക്കുന്നത് ഭക്ഷണത്തിന് ശേഷമുള്ള രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിച്ചേക്കുമെന്നാണ്. ടൈപ്പ് 2 പ്രമേഹമോ ഇൻസുലിൻ പ്രതിരോധമോ ഉള്ളവരിൽ വെള്ളം വയറു നിറയുന്നു എന്ന തോന്നൽ വർദ്ധിപ്പിക്കും. ഇത് ഭക്ഷണം കുറയ്ക്കുന്നതിനും ദഹനം മന്ദഗതിയിലാക്കുന്നതിനും ഇടയാക്കും. ഇവ രണ്ടും ഭക്ഷണത്തിന് ശേഷം രക്തത്തിലെ പഞ്ചസാരയുടെ വർദ്ധനവിനെ മന്ദഗതിയിലാക്കുന്നതായും വിതക്തഭിപ്രായമുണ്ട്. ജലാംശം വൃക്കകളുടെ പ്രവർത്തനത്തെ പിന്തുണയ്ക്കുന്നതിനാൽ മൂത്രത്തിലെ അധിക പഞ്ചസാര പുറന്തള്ളാൻ സഹായിക്കുകയും അതുവഴി ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നതായും വിദക്തർ പറയുന്നു. എന്നിരുന്നാലും വെള്ളം ഗ്ലൂക്കോസ് മെറ്റബോളിസത്തെയോ കുടലിലെ ആഗിരണത്തെയോ നേരിട്ട് മാറ്റുന്നില്ല എന്നും പ്രമേഹ വിദ്യാഭ്യാസ വിദഗ്ദ്ധ കനിക മൽഹോത്ര വ്യക്തമാക്കുന്നു.