ഒറ്റക്കിരിക്കാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? എന്നാൽ ഒറ്റക്കിരിക്കുന്നത് നമ്മുടെ മാനസികാരോഗ്യത്തെ ബാധിക്കുമോ? ഇല്ല എന്നാണ് പുതിയ പഠനത്തിൽ വ്യക്തമാക്കുന്നത്. ഒറ്റക്കിരിക്കുന്നവർ ഇനി കൂടെ ആരും ഇല്ലെന്നോർത് വിഷമിക്കേണ്ടതില്ല. ഒറ്റക്കിരിക്കുന്നതിനു ഒരുപാട് ഗുണങ്ങൾ ഉണ്ട്. ജീവിതത്തിൽ പലകാരണങ്ങൾ കൊണ്ട് ഒറ്റപെടുന്നവർക് ഇതൊരു ആശ്വാസമായിരിക്കും. ഒറ്റക്കാകുന്നത് കൊണ്ട് ഭയക്കേണ്ട കാര്യം ഇല്ലെന്നാണ് മനശാത്ര വിദഗ്ധർ വ്യക്തമാക്കുന്നത്. സ്വയം ഒന്ന് റീചാർജാകാനും നവീകരിക്കാനുമെല്ലാം ഒറ്റക്കിരിക്കുന്നതിലൂടെ സാധിക്കും. കുറച് സമയം ഒറ്റക്കിരുന്നാൽ തന്നെ നമ്മുടെ ആശങ്കകൾ കുറക്കാൻ സാധിക്കും എന്നാണ് വിധക്തരുടെ അഭിപ്രായം. യു എസിലെ മിഡിൽബറി കോളേജിലെ മനഃശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രഫെസർ വിർജിന തോമസ് ആണ് ഒറ്റക്കാകുന്നതിന്റെ ഗുണങ്ങളെ കുറിച്ച പഠനത്തിൽ വ്യക്തമാക്കുന്നത്. ഒറ്റക്ക് സമയം ചിലവഴിക്കുന്നവർക് വ്യക്തതയും സ്വതന്ത്രവും കൂടുതലായതിനാൽ തന്നെ ക്രീയേറ്റീവ് ആവാൻ സാധിക്കുമെന്നും പഠനത്തിൽ കണ്ടെത്തി. വ്യക്തിത്വ വികസനത്തിനുള്ള അവസരമാണിത് എന്നും പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു.






















