ദുര്‍മന്ത്രവാദവും ആഭിചാരവും തടയാന്‍ നിയമ നിര്‍മ്മാണത്തിനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഇതിനായുള്ള ബില്‍ തയ്യാറാക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.
നരബലി, ജീവനോടെയുള്ള സംസ്കാരം, മരണകാരണമാകുന്ന പ്രവൃത്തികള്‍ എന്നിവക്ക് ബില്ലില്‍ ജീവപര്യന്തം ശിക്ഷയാണ് ബില്ലില്‍ ശിപാര്‍ശ ചെയ്യുന്നത്.
മാരകമായി പരിക്കേല്‍പ്പിക്കുക, ആഭിചാര ക്രീയകളുടെ പേരില്‍ ലൈംഗികാതിക്രമം നടത്തുക, ജീവന് ഹാനികരമാകുന്ന പദാര്‍ത്ഥങ്ങള്‍ കുടിപ്പിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്ക് പത്ത് വര്‍ഷം തടവിനുള്ള ശുപാര്‍ശയും ബില്ലിലുണ്ട്. ഇതിന് പുറമെ, ബാധ ഒഴിപ്പിക്കുന്നതിന് എന്ന പേരില്‍ മര്‍ദിക്കുന്നതിന് ഏഴ് വര്‍ഷം ശിക്ഷയും ബില്ലില്‍ ശിപാര്‍ശ ചെയ്യുന്നുണ്ട്.



















