തമിഴ് ജനതയ്ക്ക് വമ്പന്‍ വാഗ്ദാനങ്ങളുമായി മുഖ്യമന്ത്രി വിജയ്. കുഞ്ഞുങ്ങള്‍ക്ക് സ്വര്‍ണ മോതിരം മുതല്‍ വമ്പന്‍ ജനപ്രിയ പദ്ധതികളാണ് ബജറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ധനമന്ത്രി എന്‍ മേരി വില്‍സണ്‍ സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരിപ്പിച്ചു.
സര്‍ക്കാര്‍ ആശുപത്രിയില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് ഒരു ഗ്രാം തൂക്കമുള്ള സ്വര്‍ണ മോതിരം, സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന കുടുംബത്തിലെ പെണ്‍കുട്ടികള്‍ക്ക് വിവാഹ സമ്മാനമായി സ്വര്‍ണവും സാരിയും, കാന്‍സര്‍ ചികിത്സയ്ക്ക് പ്രത്യേക ആശുപത്രി, 1000 മൊബൈല്‍ വയോജന ചികിത്സാ കേന്ദ്രങ്ങള്‍, ഗര്‍ഭിണികള്‍ക്ക് സൗജന്യ പരിചരണവും ചികിത്സയും, സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യ ഭക്ഷണ വിതരണം തുടങ്ങി നിരവധി ജനകീയ പദ്ധതികളാണ് ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.



















