രാജ്യം നടുങ്ങിയ ഫാർമസ്യൂട്ടിക്കൽ കമ്പനിയിലെ സ്‌ഫോടനത്തിൽ മരണ നിരക്ക് 42 ആയി. തെലങ്കാന സംഗറെഡ്ഡി ജില്ലയിലാണ് അപകടമുണ്ടായത്. മരുന്നുകളും മരുന്നു നിർമാണത്തിന് ആവശ്യമായ രാസപദാർത്ഥങ്ങളും നിർമ്മിക്കുന്ന ഫാക്ടറിയാണിത്. മരണ സംഖ്യ ഇനിയും ഉയർന്നേക്കുമെന്നും സൂചനയുണ്ട്. അപകടം നടക്കുമ്പോൾ ഫാക്ടറിയിൽ 90 തൊഴിലാളികൾ ഉണ്ടായിരുന്നു. രാസപദാർത്ഥത്തിലെ ജലാംശം നീക്കുന്ന പ്രവർത്തനത്തിന് ഇടയിലുണ്ടായ അപാകതയാകാം അപകട കാരണമെന്നാണ് വിലയിരുത്തൽ.




















