ഹൈഡ്രോകാർബൺ മേഖലയിലുള്ള സഹകരണം വർധിപ്പിക്കാനൊരുങ്ങി ഇന്ത്യയും ബഹ്‌റൈനും

ഹൈ​ഡ്രോ​കാ​ർ​ബ​ൺ മേ​ഖ​ല​യി​ൽ ഉ​ഭ​യ​ക​ക്ഷി, ബ​ഹു​ത​ല സ​ഹ​ക​ര​ണം വ​ർ​ധിപ്പിക്കാൻ ഒരുങ്ങി ഇന്ത്യയും ബഹ്‌റൈനും. ഇ​ന്ത്യ​ൻ പെ​ട്രോ​ളി​യം, ​പ്ര​കൃ​തി വാ​ത​ക മ​ന്ത്രി ഹ​ർ​ദീ​പ്​ സി​ങ്​ പു​രി​യും ബ​ഹ്​​റൈ​ൻ എ​ണ്ണ മ​ന്ത്രി ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ ഖ​ലീ​ഫ ബിൻ അ​ഹ്​​മ​ദ്​ ആ​ൽ ഖ​ലീ​ഫ​യും ത​മ്മി​ൽ ഓൺലൈനിൽ കൂ​ടി​ക്കാ​ഴ്​​ച നടത്തി സാദ്ധ്യതകൾ ഇർച്ച ചെയ്തു.

ദ്ര​വ മെ​ഡി​ക്ക​ൽ ഓക്സിജൻ ന​ൽ​കി ര​ണ്ടാം ത​രം​ഗം നേ​രി​ടാ​ൻ ഇ​ന്ത്യ​യെ പിന്തുണച്ച​ ബ​ഹ്​​റൈ​ന്​ ഹ​ർ​ദീ​പ്​ സി​ങ്​ പു​രി ന​ന്ദി അറിയിച്ചു. ബ​ഹ്​​റൈ​ന്​ കോ​വി​ഷീ​ൽ​ഡ്​ വാ​ക്​​സി​ൻ ലഭ്യമാക്കിയതിന് ബഹ്‌റൈൻ മന്ത്രിയും നന്ദി രേഖപ്പെടുത്തി. ഇന്ത്യ സന്ദർശിക്കുന്നതിനായി മ​ന്ത്രി ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ ഖ​ലീ​ഫ ബിൻ അ​ഹ്​​മ​ദ്​ ആ​ൽ ഖ​ലീ​ഫ​യെ രാജ്യത്തേക്ക് ക്ഷണിച്ചു.

ഇ​ന്ത്യ​യും ബ​ഹ്​​റൈ​നും ത​മ്മി​ലു​ള്ള ച​രി​ത്ര​പ​ര​മാ​യ ബ​ന്ധ​ത്തെ​യും കോവിഡ് വെല്ലുവിളികൾക്കിടയിലും വി​വി​ധ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണം മു​ന്നോ​ട്ട്​ കൊ​ണ്ടു​പോ​കു​ന്ന​തിനെയും ഇരു മന്ത്രിമാരും പ്രകീർത്തിച്ചു.

LEAVE A REPLY