ദീർഘ നേരം ഇരുന്ന് ജോലി ചെയ്യുന്നവരാണോ നിങ്ങൾ ?

ദീർഘ നേരം ഇരുന്ന് ജോലി ചെയ്യുന്നവരാണോ നിങ്ങൾ ?
കമ്പ്യൂട്ടറിന് മുന്നിലിരുന്ന് മണിക്കൂറോളം ഒറ്റയിരുപ്പ് ഇരുന്ന് ജോലി ചെയ്യുന്ന നിരവധി പേരാണ് നമ്മുക്ക് ചുറ്റുമുള്ളത്. ദീർഘനേരം ഇരിക്കുന്നത് കൊളോറെക്ടൽ, എൻഡോമെട്രിയൽ, ശ്വാസകോശ അർബുദങ്ങൾ എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് ക്യാൻസർ പ്രതിരോധത്തിലെ ഗവേഷകയായ ഡോ.പി.എച്ച്., ഷെറെസാഡെ പറയുന്നു. ഇത് പൊണ്ണത്തടി, പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങൾ, അകാല മരണം എന്നിവയ്ക്കുള്ള സാധ്യതയും വർദ്ധിപ്പിക്കുന്നു. ദീർഘ നേരം കമ്പ്യൂട്ടറിന് മുന്നിലിരിക്കാതെ ബ്രേക്ക് എടുക്കുന്നത് ആരോ​ഗ്യത്തിന് നല്ലതാണ്. ദീർഘനേരം ഇരിക്കുന്നത് മൂലം നട്ടെല്ലിനും കഴുത്തിനുമെല്ലാം അമിതമായ സമ്മർദ്ദം നേരിടേണ്ടി വരുന്നുണ്ട്. ഏറെക്കാലം ഇങ്ങനെ മുന്നോട്ടുപോകുന്നത് ഡിസ്‌ക- സ്‌പൈൻ സംബന്ധമായ പ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാമെന്നും വിദ​ഗ്ധർ പറയുന്നു. ദിവസവും 10 മണിക്കൂറിലധികം ഇരിക്കുന്നത് ഹൃദ്രോഗവും രക്തചംക്രമണ പ്രശ്നങ്ങളും വർദ്ധിപ്പിക്കുമെന്ന് ഇൻ്റർനാഷണൽ ജേണൽ ഓഫ് എപ്പിഡെമിയോളജിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. പല രോഗസാധ്യതയും കുറയ്ക്കുന്നതിന് പതിവായി വ്യായാമം ആവശ്യമാണ്. ആരോഗ്യത്തോടെ ഇരിക്കാൻ ആഴ്ചയിൽ കുറഞ്ഞത് 150 മിനിറ്റ് നേരം വ്യായാമം ചെയ്യുന്നത് ശീലമാക്കുക. സ്റ്റേ ഹെൽത്തി