സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. മലപ്പുറം ചേളാരി സ്വദേശിയായ പതിനൊന്നുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടി നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. കടുത്ത പനിയെ തുടര്‍ന്ന് ഇന്നലെയാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശ്രവപരിശോധനയില്‍ കുട്ടിക്ക് രോഗം സ്ഥിരീകരിക്കുകയായിരുന്നു. രോഗവ്യാപനത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനുള്ള ശാസ്ത്രീയ പരിശോധനകള്‍ ആരോഗ്യവകുപ്പ് ആരംഭിച്ചു. അതേസമയം മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ച അനയയുടെ സഹോദരന്റെ സ്രവപരിശോധനാഫലം നെഗറ്റീവായി. രോഗവ്യാപനത്തെ തുടര്‍ന്ന് ജില്ലയില്‍ കടുത്ത ജാഗ്രത തുടരുകയാണ്.