നമ്മുടെ എഴുത്തുകാര്‍ വായില്ലാക്കുന്നിലപ്പന്മാരായി: എം.ടി രമേശ്

    കോട്ടയം : എഴുത്തുകാര്‍ വായില്ലാക്കുന്നിലപ്പന്മാരായി മാറിയിരിക്കുന്നുവെന്ന് ബി.ജെ.പി നേതാവ് എം.ടി രമേശ്. മലയാള മനസിനെ ഒന്നായി കാണാന്‍ കഴിയുമെന്ന് നാമെല്ലാം വിശ്വസിച്ചിരുന്ന സാമൂഹിക സാംസ്‌കാരിക നായകന്മാരുടെ വാക്കുകള്‍ കേള്‍ക്കണമെന്ന് മലയാള മണ്ണ് ആഗ്രഹിച്ചിരുന്ന ഒരു മുഹൂര്‍ത്തം ഉണ്ടായിരുന്നു. ആ നിമിഷങ്ങളെല്ലാം പോയ് മറഞ്ഞു. വായില്ലാക്കുന്നിലപ്പന്മാരെ പോലെ എഴുത്തുമുറിയുടെ അകത്തളങ്ങളില്‍ കയറി മൗനി ബാബയുടെ മകുടം ചൂടാന്‍ തയ്യാറാകുകയാണ് സാഹിത്യകാരന്മാര്‍ ചെയ്തതെന്ന് രമേശ് കുറ്റപ്പെടുത്തി.

    പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ രക്തത്തിനായി ഇറങ്ങുന്നവര്‍ ആരെ പ്രതീപ്പെടുത്താനാണ് ശ്രമിക്കുന്ന എന്ന് മനസിലാക്കാനുള്ള സാമാന്യ ബോധം കേരളത്തിലെ ജനങ്ങള്‍ക്കുണ്ടെന്നും എം.ടി രമേശ് കൂട്ടിച്ചേര്‍ത്തു.

    LEAVE A REPLY