അയോധ്യ; സുപ്രീം കോടതി വിധി നിരാശാജനകമെന്ന് മുസ്ലിം ലീഗ്

പാണക്കാട്: അയോധ്യക്കേസിലെ സുപ്രീം കോടതി വിധി നിരാശാജനകമെന്ന് മുസ്ലിം ലീഗ് ദേശീയ നേതൃയോഗം. വിധിയില്‍ കൂടുതല്‍ ചര്‍ച്ച വേണമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും എംപിയുമായ പി.കെ കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.

വിധിയില്‍ വലിയ പൊരുത്തക്കേടുകളുണ്ട്. രാജ്യത്തെ നിയമം ബഹുമാനിക്കണമെന്നുള്ളതുകൊണ്ട് മാത്രം സ്വീകരിക്കുകയാണ്. രാജ്യത്തെ എല്ലാ മുസ്ലിം വിഭാഗങ്ങളുമായും വിധി ചര്‍ച്ച ചെയ്യുമെന്നും യോഗത്തില്‍ തീരുമാനമായി. സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വസതിയിലായിരുന്നു യോഗം.

ബാബറി മസ്ജിദ് കേസിലെ വിധിയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് യോഗം ചേര്‍ന്നത്. വിഷയത്തില്‍ കൂടുതല്‍ കൂടിയാലോചന നടത്താനാണ് ലീഗ് തീരുമാനം.

LEAVE A REPLY