പുരുഷന്മാരിലെ ക്യാന്‍സര്‍ ബാധ പലപ്പോഴും ഗുരതരമാകുന്നതിന് പിന്നിലെ കാരണങ്ങള്‍ വ്യക്തമാക്കിക്കൊണ്ടുള്ള പ്രമുഖ ആരോഗ്യവിദഗ്ധന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ് വലിയ ചര്‍ച്ചകള്‍ക്കാണ് വഴിതുറന്നത്. സ്ത്രീകളെ അപേക്ഷിച്ച് ക്യാന്‍സര്‍ രോഗത്തെ പ്രതിരോധിക്കുന്നതില്‍ പുരുഷന്മാര്‍ പിന്നോട്ട് പോകുന്നതിന്റെ കാരണങ്ങള്‍ അദ്ദേഹം അക്കമിട്ട് നിരത്തുന്നുണ്ട്. ചെക്കപ്പുകള്‍ നടത്താന്‍ പുരുഷന്മാര്‍ കാണിക്കുന്ന മടിയാണ് ഇതില്‍ പ്രധാനം. ക്ലീവ്‌ലാന്റ് ക്ലിനിക്കിന്റെ സര്‍വേ പ്രകാരം അത്യാവശ്യത്തിന് അല്ലാതെ ഡോക്ടറെ കാണാറില്ലെന്ന് 44 ശതമാനം പുരുഷന്മാരും വ്യക്തമാക്കുന്നു. ലക്ഷണങ്ങളെ അവഗണിക്കുന്നതാണ് മറ്റൊരു കാരണം. ശരീരഭാരം, ക്ഷീണം, മുഴകള്‍ തുടങ്ങിയവ പലരും ഗൗരവമായി കാണാറില്ല. മൂത്രമൊഴിക്കാന്‍ ബുദ്ധിമുട്ട് തോന്നുന്നതും മൂത്രത്തില്‍ രക്തത്തിന്റെ അംശം കാണുന്നതും അവഗണിക്കരുത്. ജലദോഷമോ, അലര്‍ജിയോ ഇല്ലാതെ മൂന്ന് ആഴ്ചയില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുന്ന ചുമ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ ഒരു ഡോക്ടറുടെ സേവനം തേടുക. പുകവലി, മദ്യപാനം, റെഡ് മീറ്റുകള്‍, രാത്രി വൈകിയുള്ള ഭക്ഷണം കഴിക്കല്‍, വ്യായാമക്കുറവ് തുടങ്ങിയ ശീലങ്ങളില്‍ മുന്നില്‍ പുരുഷന്മാരാണ് എന്നതും ആശങ്ക ഉയര്‍ത്തുന്നതായി ആരോഗ്യവിദഗ്ധന്‍ ചൂണ്ടിക്കാട്ടുന്നു.






















