കോഴിക്കോട് മെഡിക്കല്‍ കോളജില്‍ രോഗി പീഡനത്തിന് ഇരയായ സംഭവം; അതിജീവിതയെ സ്വാധീനിക്കാൻ ശ്രമിച്ചവരെ തിരിച്ചെടുത്ത നടപടി റദ്ദാക്കി

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ രോഗി പീഡനത്തിന് ഇരയായ സംഭവത്തില്‍ അതിജീവിതയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ സസ്‌പെന്‍ഷനിലായിരുന്ന ജീവനക്കാരെ തിരിച്ചെടുത്ത നടപടി പ്രതിഷേധങ്ങളെത്തുടര്‍ന്ന് റദ്ദാക്കി ആരോഗ്യവകുപ്പ്. നടപടി റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് ഉടന്‍ പുറത്തിറക്കുമെന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ മല്ലികാ ഗോപിനാഥ് വ്യക്തമാക്കി. ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശപ്രകാരമാണ് ജീവനക്കാരെ തിരിച്ചെടുത്ത നടപടി റദ്ദാക്കിയത്. ജീവനക്കാരെ തിരിച്ചെടുത്ത നടപടി പരിശോധിക്കാന്‍ ആരോഗ്യമന്ത്രി ഡിഎംഇക്ക് കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു. അതേസമയം, ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്യുകയല്ല, പുറത്താക്കുകയാണ് വേണ്ടതെന്ന് അതിജീവിത മാധ്യമങ്ങളോട് പ്രതികരിച്ചു.

LEAVE A REPLY