അമേരിക്കൻ വിമാനത്താവളത്തിൽ വെടിവയ്പ്പ്; 5 പേർ കൊല്ലപ്പെട്ടു

    മയാമി: അമേരിക്കയിലെ ഫ്ളോറിഡയിലെ ഫോർട്ട് ലോഡർഡേൽ-ഹോളിവുഡ് അന്താരാഷ്ട്രവിമാനത്താവളത്തിൽ അക്രമി നടത്തിയ വെടിവെപ്പിൽ അഞ്ചുപേർ കൊല്ലപ്പെട്ടു. എട്ടുപേർക്ക് പരിക്കേറ്റു. അതേ സമയം കൂടുതൽപേർ മരിച്ചതായി സ്ഥിരീകരിക്കാത്ത റിേപ്പാർട്ടുണ്ട്. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. സ്റ്റാർ വാർസ് ടി-ഷർട്ടണിഞ്ഞ യുവാവ് വിമാനത്താവളത്തിലെ രണ്ടാം ടെർമിനലിനടുത്ത് വെടിയുതിർക്കുകയായിരുന്നു.

    ഇന്ത്യൻ സമയം വെള്ളിയാഴ്ച അർധരാത്രിയോടെയായിരുന്നു സംഭവം. വെടി വയ്ക്കുന്ന ശബ്ദം കേട്ട് യാത്രക്കാർ പരിഭ്രാന്തരായി ചിതറിയോടി. തോക്കിൽവീണ്ടും ഉണ്ടനിറച്ച് വെടിയുതിർക്കാൻശ്രമിച്ച അക്രമിയെ പോലീസ് വെടിയുതിർത്തുതന്നെ കീഴ്പ്പെടുത്തി. സംഭവത്തെത്തുടർന്ന് വിമാനത്താവളം അടച്ചു.

    LEAVE A REPLY