വിജയ് ബാബുവുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ചതായി നടി സാന്ദ്രാ തോമസ്

കൊച്ചി: നടന്‍ വിജയ് ബാബുവുമായുള്ള പ്രശ്നങ്ങള്‍ പരിഹരിച്ചതായി നടിയും നിര്‍മ്മാതാവുമായ സാന്ദ്രാ തോമസ്. എല്ലായ്പോഴും ഞങ്ങളുടെ നേട്ടങ്ങള്‍ യാതൊരു അസൂയയും കൂടാതെ ആഘോഷിച്ചവരാണ് ഞങ്ങള്‍. ഞങ്ങള്‍ക്കിയയില്‍ രൂപപ്പെട്ട ചെറിയ വിഷയങ്ങള്‍ ഞങ്ങള്‍ തന്നെ പരിഹരിച്ചെന്നും സാന്ദ്ര പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതകരണം.

സാന്ദ്രയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:-
‘പ്രിയ സുഹൃത്തുക്കളെ, നമ്മള്‍ എല്ലായ്പ്പോഴും നേട്ടങ്ങള്‍ ആഘോഷിച്ചിട്ടുണ്ട്. തരിമ്പു പോലും അസൂയ ഇല്ലാതെ. ഞങ്ങള്‍ തമ്മിലുണ്ടായ ചെറിയൊരു പ്രശ്നം വലുതാക്കി ഞങ്ങളെ ചെറുതാക്കാനും തരംതാഴ്ത്താനുമായി ചിലര്‍ ഉപയോഗിച്ചു. അവരിപ്പോഴും സത്യസന്ധരായും സഹായമനസ്‌ക്കരായും വേഷം കെട്ടുന്നു. ഞങ്ങള്‍ തമ്മിലുള്ള പ്രശ്നങ്ങളെല്ലാം പരിഹരിച്ചു. ഒന്നിനും ഇനിയെന്നെ മാനസികമായി തളര്‍ത്താനാവില്ല. പ്രശ്നം കൂടുതല്‍ വഷളാക്കാനുദ്ദേശിക്കുന്ന ചോരക്കൊതിയരെ കാണിക്കാനുള്ളത് ചുവന്ന കൊടിയാണ്. സൗഹൃദത്തിന്റെ പ്രകാശത്തില്‍ നിഴല്‍ വീഴ്ത്താന്‍ ഒന്നിനും കഴിയില്ല.’

 

LEAVE A REPLY