സൗദി അറേബ്യയിൽ പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു

റിയാദ്: സൗദി അറേബ്യയിൽ പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു. കണ്ണൂർ സ്വദേശി സി കെ അബ്ദുറഹ്മാൻ ആണ് മരിച്ചത്. തബൂക്കിൽ സഹോദരനും സുഹൃത്തിനുമൊപ്പം ഹോട്ടൽ നടത്തിവരികയായിരുന്നു. ശനിയാഴ്ച പുലർച്ചെ ഹോട്ടൽ അടച്ച ശേഷം പുറത്തു നിൽക്കുമ്പോൾ കുഴഞ്ഞു വീണതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. കിങ് ഖാലിദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തബൂക്കിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ഇരുപത് വർഷത്തോളമായി സൗദിയിൽ പ്രവാസിയായ ഇദ്ദേഹം നേരത്തെ റിയാദ്, ജിദ്ദ, മക്ക എന്നിവിടങ്ങളിൽ ജോലി ചെയ്തിരുന്നു.

LEAVE A REPLY