ബലൂൺ വിഴുങ്ങി 9 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
തമിഴ്‌നാട്ടിൽ കളിക്കുന്നതിനിടെ ബലൂൺ വിഴുങ്ങി 9 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. തമിഴ്നാട് തിരുച്ചിറപ്പള്ളി സ്വദേശി മുത്തുമണിയുടെ മകൻ എം.മഹിഴൻ ആണ് മരിച്ചത്. വീട്ടിൽ കളിക്കുന്നതിനിടെ കുട്ടി ബലൂൺ വിഴുങ്ങുകയായിരുന്നു. ഉടൻ തന്നെ...
ആരോഗ്യ മേഖലയിലും സ്വദേശിവൽക്കരണം ഊര്ജ്ജിതപ്പെടുത്താൻ ഒരുങ്ങി കുവൈത്ത്
ആരോഗ്യ മേഖലയിലും സ്വദേശിവൽക്കരണം ഊര്ജ്ജിതപ്പെടുത്താൻ ഒരുങ്ങി കുവൈത്ത് ആരോഗ്യ മന്ത്രാലയം. കണക്കുകൾ പ്രകാരം ആരോഗ്യ മന്ത്രാലയത്തിലെ മൊത്തം ജീവനക്കാരിൽ പകുതിയിലേറെയും വിദേശികളാണ്. സ്വദേശിവത്കരണത്തിന്റെ ഭാഗമായി വിദേശത്ത് നിന്നുള്ള ഡോക്ടർമാരുടെ റിക്രൂട്ട്മെന്റ് കുറയ്ക്കുന്നത് അടക്കമുള്ള...
ഹർഷിനയ്ക്ക് നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ച് രാഹുൽ ഗാന്ധി
ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ അഞ്ച് വർഷമായി ദുരിതം അനുഭവിക്കുന്ന ഹർഷിനയ്ക്ക് നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ച് രാഹുൽ ഗാന്ധി. ഹർഷിനയെ വയനാട്ടിൽ വെച്ച് നേരിൽ കണ്ടിരുന്നു എന്നും ഹർഷിനയുടെ...
ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക മറന്നു വെച്ച സംഭവത്തിൽ രണ്ട് ഡോക്ടർമാരേയും രണ്ട് നഴ്സുമാരെയും കേസിൽ...
ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക മറന്നു വെച്ച സംഭവത്തിൽ ഹർഷിനയുടെ മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയ ചെയ്ത രണ്ട് ഡോക്ടർമാരേയും രണ്ട് നഴ്സുമാരെയും കേസിൽ പ്രതികളാക്കും. നിലവിൽ പ്രതിസ്ഥാനത്തുള്ള ആശുപത്രി സൂപ്രണ്ട് ഉൾപ്പെടെയുള്ളവരെ കേസിൽ നിന്ന്...
പാലക്കാട് അഞ്ചുദിവസം പ്രായമായ കുഞ്ഞിന് വാക്സിൻ മാറി കുത്തിവെച്ചതായി പരാതി
പാലക്കാട് പിരായിരി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ അഞ്ചുദിവസം പ്രായമായ കുഞ്ഞിന് വാക്സിൻ മാറി കുത്തിവെച്ചതായി പരാതി. ബിസിജി കുത്തിവെപ്പിന് പകരം പോളിയോ വാക്സിനാണ് കുഞ്ഞിന് നൽകിയത്. കുട്ടി പാലക്കാട് ജില്ലാ ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുകയാണ്....
ഇടുക്കി രാജകുമാരിയില്‍ തെരുവുനായയുടെ കടിയേറ്റ് 3 പേര്‍ക്ക് പരുക്കേറ്റു
സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം. ഇടുക്കി രാജകുമാരിയില്‍ തെരുവുനായയുടെ കടിയേറ്റ് 3 പേര്‍ക്ക് പരുക്കേറ്റു. ഉടുമ്പന്‍ചോല രാമനാഥന്‍ ഇല്ലം വീട്ടില്‍ വീരകണ്ണന്‍ അര്‍ച്ചന ദമ്പതികളുടെ മകന്‍ 11 വയസുകാരന്‍ ദര്‍ശന്‍, കുളപ്പാറച്ചാല്‍ തേവര്‍കാട്ട്...
പുതിയ പദ്ധതി പ്രഖ്യാപിച്ച് കേരള സര്‍ക്കാര്‍; പദ്ധതിക്ക് അനുയോജ്യമായ പേരു പൊതുജനത്തിന് നിര്‍ദ്ദേശിക്കാമെന്ന് ആരോഗ്യവകുപ്പ്
അപൂര്‍വരോഗങ്ങളുടെ രോഗനിര്‍ണയം, ചികിത്സാ, തെറാപ്പികള്‍, സാന്ത്വനപരിചരണം എന്നിവ ഉറപ്പാക്കുന്നതിന് പുതിയ പദ്ധതി പ്രഖ്യാപിച്ച് കേരള സര്‍ക്കാര്‍. പദ്ധതിക്ക് അനുയോജ്യമായ പേരു പൊതുജനത്തിന് നിര്‍ദ്ദേശിക്കാമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. പൊതുജന നിര്‍ദ്ദേശങ്ങളില്‍ നിന്ന് ഏറ്റവും അനുയോജ്യമായ...
വിറ്റമിൻ കെ-യുടെ അളവ് കുറയുന്നത് ശ്വാസകോശാരോഗ്യത്തെ ബാധിക്കുമെന്ന് പഠനം
വിറ്റമിന്‍ കെ-യുടെ അളവ് കുറയുന്നത് ശ്വാസകോശാരോഗ്യത്തെ ബാധിക്കുമെന്നും ആസ്ത്മ, ക്രോണിക് ഒബ്‌സട്രക്റ്റീവ് പള്‍മണറി ഡിസീസ്, വലിവ് തുടങ്ങിയ രോഗങ്ങള്‍ കൂടാന്‍ കാരണമാകുമെന്നും പഠനം. പച്ചനിറത്തിലുള്ള ഇലക്കറികളിലും ധാന്യങ്ങളില്‍ നിന്നുമൊക്കെ ലഭിക്കുന്ന വിറ്റമിന്‍ കെ...
കാന്‍സറിനെ സംബന്ധിച്ചുള്ള അടിസ്ഥാനരഹിതമായ കണ്ടന്റുകള്‍ നീക്കം ചെയ്യാനൊരുങ്ങി യൂട്യൂബ്
കാന്‍സറിനെ സംബന്ധിച്ചുള്ള അടിസ്ഥാനരഹിതമായ കണ്ടന്റുകള്‍ നീക്കം ചെയ്യാനൊരുങ്ങി യൂട്യൂബ്. ചൊവ്വാഴ്ച്ചയാണ് ഇതുസംബന്ധിച്ച് കമ്പനി വാര്‍ത്ത പുറത്തുവിട്ടത്. ആരോഗ്യത്തിന് ഹാനികരമായതോ ഫലപ്രദമല്ലാത്തതോ ആണെന്ന് തെളിഞ്ഞിട്ടുള്ള കാന്‍സര്‍ ചികിത്സാരീതികളെ പ്രോത്സാഹിപ്പിക്കുന്ന കണ്ടന്റുകള്‍ നീക്കംചെയ്യുമെന്നാണ് യൂട്യൂബ് അറിയിച്ചിരിക്കുന്നത്.
ലോകാരോഗ്യസംഘടനയുടെയും...
പക്ഷാഘാതം വന്ന രോഗികള്‍ തുടര്‍പരിശോധനകളും ചികിത്സയും നടത്തുന്നതിന് വിമുഖത കാണിക്കുന്നതായി പഠനം
പക്ഷാഘാതം വന്ന രോഗികള്‍ക്ക് ആശുപത്രിവിട്ടശേഷം തുടര്‍പരിശോധനകളും ചികിത്സയും നടത്തുന്നതിന് വിമുഖത കാണിക്കുന്നതായി പഠനം. കൊല്ലം ജില്ലയില്‍ 896 രോഗികളില്‍ ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്നോളജി ഒരുവര്‍ഷത്തോളം നടത്തിയ...






























