പാലക്കാട് ജില്ലാ ആശുപത്രിയില്‍ എക്‌സ് റേ മെഷീന്‍ എലി കടിച്ചു നശിപ്പിച്ച സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം

പാലക്കാട് ജില്ലാ ആശുപത്രിയില്‍ സംഭാവനയായി ലഭിച്ച 92.6 ലക്ഷത്തിന്റെ എക്‌സ് റേ മെഷീന്‍ എലി കടിച്ചു നശിപ്പിച്ച സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു. പൊതുപ്രവര്‍ത്തകന്‍ ബോബന്‍ മാട്ടുമന്ത നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് എറണാകുളം യൂണിറ്റ് അന്വേഷണം നടത്തും. എലി കടിച്ച് നശിപ്പിച്ചതിനെ തുടര്‍ന്ന് യന്ത്രം ഉപയോഗിക്കാനാകാത്ത സംഭവം നേരത്തെ വിവാദമായിരുന്നു. ഈ യന്ത്രത്തിന്റെ അറ്റകുറ്റപ്പണിക്കായി ഏകദേശം 31.91 ലക്ഷം രൂപ വേണ്ടി വരുമെന്ന് ആരോ?ഗ്യ വകുപ്പ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

LEAVE A REPLY