എറണാകുളം ഗവ. മെഡിക്കല് കോളജ് ക്യാംപസില് അലഞ്ഞുതിരിഞ്ഞ പശുവിനെ വിറ്റ ഡ്രൈവര് അറസ്റ്റില്
എറണാകുളം ഗവ. മെഡിക്കല് കോളജ് ക്യാംപസില് അലഞ്ഞുതിരിഞ്ഞ പശുവിനെ പിടിച്ചു വിറ്റ ഡ്രൈവര് അറസ്റ്റില്. മെഡിക്കല് കോളജിലെ സ്ഥിരം ഡ്രൈവറായ ബിജു മാത്യുവാണു കളമശേരി പൊലീസിന്റെ പിടിയിലായത്. ക്യാംപസിനുള്ളില് മേയാനെത്തുന്ന പശുക്കളെ പുല്ലും...
മണ്സൂണ് മഴ കുത്തനെ കുറഞ്ഞതോടെ കേരളം വരള്ച്ചാ ഭീഷണിയിലേക്ക്
മണ്സൂണ് ആദ്യപകുതി അവസാനിക്കുമ്പോള് കേരളത്തിന് ലഭിച്ചത് സാധാരണ കിട്ടേണ്ടതിനേക്കാള് 44 ശതമാനം കുറവ് മഴ. മണ്സൂണ് മഴ കുത്തനെ കുറഞ്ഞതോടെ കേരളം വരള്ച്ചാ ഭീഷണിയിലേക്ക് കടക്കുകയാണെന്ന് റിപ്പോര്ട്ടുകള് വ്യക്തമാക്കുന്നു. വരള്ച്ച പ്രഖ്യാപിക്കുന്നതിന് മുന്നോടിയായുള്ള...
സമരം സെക്രട്ടറിയേറ്റിന് മുന്നിലേയ്ക്ക് മാറ്റി ഹര്ഷീന
ശസ്ത്രക്രിയക്കിടെ വയറ്റില് കത്രിക കുടുങ്ങിയ സംഭവത്തില് സമരം സെക്രട്ടറിയേറ്റിന് മുന്നിലേയ്ക്ക് മാറ്റി ഹര്ഷീന. സംഭവത്തില് ആരോഗ്യവകുപ്പിന്റെ നിരവധി അന്വേഷണങ്ങള് നടന്നെങ്കിലും ഒന്നും അനുകൂലമായിരുന്നില്ലെന്നും അന്വേഷണം അട്ടിമറിക്കാന് ശ്രമിക്കുന്നതായി സംശയമുണ്ടെന്നും ഹര്ഷീന മാധ്യമങ്ങളോട് പറഞ്ഞു....
ഹെഡ്ഫോണുകള് അമിതമായി ഉപയോഗിക്കുന്നവരില് കേള്വി-സംസാര സംബന്ധമായ വൈകല്യങ്ങള് വര്ധിക്കുന്നതായി റിപ്പോര്ട്ട്
ഹെഡ്ഫോണുകള് അമിതമായി ഉപയോഗിക്കുന്നവരില് കേള്വി-സംസാര സംബന്ധമായ വൈകല്യങ്ങള് വര്ധിക്കുന്നതായി റിപ്പോര്ട്ട്. ആശയവിനിമയസംബന്ധമായ വൈകല്യങ്ങളെക്കുറിച്ച് ഡല്ഹി എന്.സി.ആര് ഏരിയയിലും ജമ്മു കശ്മീരിലും നടത്തിയ സര്വേപ്രകാരമാണ് ഇന്ത്യന് സ്പീച്ച് ആന്റ് ഹിയറിങ് അസോസിയേഷന്റെ പുതിയ റിപ്പോര്ട്ട്....
ആഗസ്റ്റ് 16 ബൗദ്ധിക വെല്ലുവിളി നേരിടുന്ന കുട്ടികള്ക്കുള്ള ബഡ്സ് ദിനം
ബഡ്സ് ദിനം എന്ന പേരില് ഈ വര്ഷം മുതല് ആഗസ്റ്റ് 16 ബൗദ്ധിക വെല്ലുവിളി നേരിടുന്ന കുട്ടികള്ക്കുള്ള ദിനമായി കുടുംബശ്രീയുടെ ആഭിമുഖ്യത്തില് ആഘോഷിക്കും. 2004ല് കുടുംബശ്രീ തദ്ദേശ സ്വയംഭരണ സ്ഥാപനവുമായി ചേര്ന്ന് സംസ്ഥാനത്തെ...
പനി ബാധിച്ചു പ്ലസ് ടു വിദ്യാർഥിനി മരിച്ചു
കണ്ണൂർ ചെറുകുന്നിൽ പനി ബാധിച്ചു പ്ലസ് ടു വിദ്യാർഥിനി മരിച്ചു. പള്ളിച്ചാലിലെ ഫാത്തിമ മിസ്വയാണു മരിച്ചത്. 17 വയസായിരുന്നു. വീട്ടിൽ കുഴഞ്ഞു വീഴുകയായിരുന്നു. ചെറുകുന്ന് ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനിയാണ്.
മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു
തിരുവനന്തപുരത്ത് ബാലരാമപുരം പള്ളിച്ചലിൽ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു. ജിനിമോൾ -ജയകൃഷ്ണൻ ദമ്പതികളുടെ 3 മാസം പ്രായമുള്ള ആൺ കുഞ്ഞാണ് മരിച്ചത്. ഇവരുടെ ഏക മകനാണ്.
അപകടത്തിൽ പരുക്കേറ്റ് റോഡിൽ കിടന്ന രണ്ട് പേരെ ആശുപത്രിയിലെത്തിച്ച് മന്ത്രി വി.എൻ.വാസവും ജെയ്ക് സി....
അപകടത്തിൽ പരുക്കേറ്റ് റോഡിൽ കിടന്ന രണ്ട് പേരെ ആശുപത്രിയിലെത്തിച്ച് മന്ത്രി വി.എൻ.വാസവും ജെയ്ക് സി. തോമസും. എറണാകുളത്തെ തിരുവാങ്കുളം മാമലയിലാണ് അപകടം നടന്നത്. ഇവരെ ആശുപത്രിയിൽ എത്തിക്കാൻ ആരും തയാറാകാതിരുന്നതോടെയാണ് മന്ത്രിയുടെയും ജെയ്ക്കിന്റെയും...
സംസ്ഥാനത്തെ എല്ലാ സർക്കാർ സ്വകാര്യ മെഡിക്കൽ കോളജുകളിലുമായി ഭക്ഷ്യസുരക്ഷാ വകുപ്പ് മിന്നൽ പരിശോധന നടത്തി
സംസ്ഥാനത്തെ മെഡിക്കൽ കോളജ് ക്യാമ്പസുകളിൽ പ്രവർത്തിക്കുന്ന കാന്റീനുകളിലും മറ്റ് ഭക്ഷണ വിതരണ കേന്ദ്രങ്ങളിലും ഭക്ഷ്യസുരക്ഷാ വകുപ്പ് മിന്നൽ പരിശോധന നടത്തി. കാന്റീനുകളിലും, വിദ്യാർഥികൾക്കുള്ള മെസുകളിലും സുരക്ഷിതമല്ലാത്ത ഭക്ഷണം നൽകുന്നു എന്ന പരാതിയെ തുടർന്ന്...
രാജ്യത്ത് എഴുപത്തിയേഴാം സ്വാതന്ത്ര്യ ദിനാഘോഷത്തിന് തുടക്കമിട്ട് ചെങ്കോട്ടയിൽ പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തി
രാജ്യത്ത് എഴുപത്തിയേഴാം സ്വാതന്ത്ര്യ ദിനാഘോഷത്തിന് തുടക്കമിട്ട് രാവിലെ ഏഴരയോടെ ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ പതാക ഉയർത്തി. രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തിയതിന് ശേഷമാണ് മോദി ചെങ്കോട്ടയിലെത്തിയത്. രാജ്ഘട്ടിൽ പുഷ്പാർച്ചന അർപ്പിച്ച മോദി രാജ്യത്തിനായി...





























