ഇടയ്ക്കിടെ നടുവേദന അനുഭവപ്പെടുന്നവര്‍ക്ക് മുന്നറിയിപ്പ്

30051394 - tired young businesswoman suffering from backache sitting at computer desk in office

നിങ്ങൾക്ക് ഇടയ്ക്കിടെ നടുവേദന അനുഭവപ്പെടാറുണ്ടോ? നടുവേദനയെ നിസാരമായി കാണരുതെന്ന് മുന്നറിയിപ്പ് നൽകുകയാണ് ആരോഗ്യവിദദ്ധർ. ഇടയ്ക്കിടെ നേരിയ നടുവേദന ഉണ്ടാകുന്നത് സാധാരണമാണ്. പക്ഷെ അത് ആഴ്ചകളോളം നീണ്ടുനിൽക്കുകയോ വിശ്രമത്തിനോ, മരുന്നുകൾ കഴിച്ചതിനുശേഷമോ, വീണ്ടും നടുവേദന അനുഭവപ്പെടുകയോ ചെയ്യുകയാണെങ്കിൽ അത് ഒരു വലിയ ആരോഗ്യപ്രശ്നത്തിന്റെ ലക്ഷണമാകാമെന്നാണ് ആരോഗ്യവിദദ്ധർ പറയുന്നത്. ഇരിക്കുമ്പോഴും, കുനിയുമ്പോഴും, സാധനങ്ങൾ ഉയർത്തുമ്പോഴും തെറ്റിയ ഡിസ്‌ക് നട്ടെല്ലിലെ ഞരമ്പുകളിൽ സമ്മർദം ചെലുത്തുന്നതിനാലാണ് ഇത് സംഭവിക്കുന്നത്. ഇത് കാലക്രമേണ വേദനയുടെ കാഠിന്യം വർധിപ്പിക്കുന്നു. മാത്രമല്ല നേരത്തെ ചികിത്സ തേടുകയാണെങ്കിൽ പേശികളിൽ നിന്നാണോ, ഡിസ്‌കിന്റെ പ്രശ്നം കൊണ്ടാണോ വേദന വരുന്നത് എന്ന് കണ്ടെത്താനും സഹായിക്കും. ഇത് പ്രശ്നങ്ങൾ വഷളാകുന്നത് തടയാനും സഹായിക്കുമെന്നാണ് ആരോഗ്യവിദദ്ധർ പറയുന്നത്. കാലുകളിലേക്കോ, കൈകളിലേക്കോ വ്യാപിക്കുന്ന വേദന, മരവിപ്പ് , പേശിയുടെ ബലഹീനത അല്ലെങ്കിൽ ചലന ബുദ്ധിമുട്ട്, ചലനങ്ങൾ കൊണ്ട് വഷളാകുന്ന വേദന, ഇത്തരത്തിൽ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ ഉടൻതന്നെ ഡോക്ടറുടെ സേവനം തേടുന്നതാണ് ഉചിതം.