നഖം കടിക്കുന്ന ശീലം നിങ്ങൾക്കുണ്ടോ? എങ്കിൽ ആ ശീലം അത്ര നല്ലതല്ല എന്ന് മുന്നറിയിപ്പ് നൽകുകയാണ് ആരോഗ്യ വിദക്തർ. ലോകജനസംഖ്യയിൽ 20 മുതൽ 30 ശതമാനം പേരെ ബാധിക്കുന്നതാണ് ‘ഓണിക്കോഫാഗിയ’ എന്ന നഖംകടി ശീലം. നഖം കടിക്കുന്നതു മൂലം ബാക്ടീരിയെയും ഫംഗസ് അണു ബാധകളെയുമെല്ലാം നമ്മൾ ശരീരത്തിലേക്ക് ക്ഷണിച്ചു വരുത്തുകയാണ് ചെയ്യുന്നത്. ഇതു മൂലം പനി, ജലദോഷം എന്നിവ ഉണ്ടാകുമെന്നു വിദക്തർ പറയുന്നു. നഖങ്ങൾക്കിടയിൽ നിരവധി കീടാണുക്കൾ ഉണ്ട്. നഖം കടിക്കാത്തവരേക്കാൾ നഖം കടിക്കുന്നവരുടെ ഉമിനീരിൽ ഇ കോളിബാക്ടീരിയ മൂന്നിരട്ടിയാണ് ഉള്ളത്. നഖത്തിനിടയിൽ രോഗാണുക്കളായ സ്റ്റെഫിലോ കോക്കസ്, സ്ട്രെപ്, കാരിൻ ഫോം ബാക്ടീരിയകൾ ഉണ്ട് ഇവ നഖം കടിക്കുകവഴി നമ്മുടെ ശരീരത്തിലെത്തും മാത്രമല്ല പല്ലിനെയും മോണകളെയും കേടു വരുത്തു മെന്നും പറയുന്നു. നഖം കടിക്കുന്ന ശീലം പൂർണമായും മാറ്റിനിർത്തണം എന്ന മുന്നറിയിപ്പ് നൽകുകയാണ് ആരോഗ്യ വിദക്തർ.





















