രാവിലെ ഉണരുമ്പോള്‍ മൂക്കടപ്പ് അനുഭവപ്പെടുന്നതിന് പിന്നില്‍

രാവിലെ ഉണരുമ്പോൾ മൂക്കടപ്പ് അനുഭവപ്പെടാറുണ്ടോ?
അലർജി, മൂക്കിൽ ഡ്രൈനെസ്സ്, സൈനസൈറ്റിസ്, അല്ലെങ്കിൽ മൂക്കിന്റെ പാലം വളഞ്ഞിരിക്കുന്നത് എന്നി കാരണങ്ങളാലാണ് മൂക്കടപ്പ് അനുഭവപ്പെടുന്നതെന്നാണ് ആരോഗ്യവിദദ്ധർ പറയുന്നത്. നമ്മൾ ഉറങ്ങുമ്പോൾ കഫം അടിഞ്ഞുകൂടാൻ സാധ്യതയുണ്ട്. ഒരാൾ കിടക്കുമ്പോൾ രക്തയോട്ടം കൂടുന്നതിനാൽ മൂക്കിനുള്ളിലെ ഭാഗങ്ങളിൽ വീക്കമുണ്ടാകുകയും ഇത് ഉണരുമ്പോൾ മൂക്കടപ്പ് അനുഭവപ്പെടാൻ കാരണമാകുകയും ചെയ്യുന്നതായി ആരോഗ്യവിദദ്ധർ പറയുന്നു. അതായത്, രാത്രി നിവർന്നു കിടക്കുമ്പോൾ മൂക്കിനുള്ളിലെ ഭാഗങ്ങൾ വികസിക്കുകയും കഫം അവിടേക്ക് എത്തുകയും ചെയ്യുന്നു. അതിനാലാണ്, തലേദിവസം ഉറങ്ങുന്നതിന് മുമ്പ് പ്രശ്‌നമൊന്നുമില്ലെങ്കിലും രാവിലെ അസ്വസ്ഥതയുണ്ടാകുന്നത്. കിടപ്പുമുറിയിലെ ചെള്ളുകൾ, വളർത്തുമൃഗങ്ങളുടെ രോമം, അല്ലെങ്കിൽ പൂപ്പൽ എന്നിവയുമായുള്ള സമ്പർക്കം, വായുവിനെ വരണ്ടതാക്കുന്ന എയർ കണ്ടീഷണറുകൾ, അല്ലെങ്കിൽ ഹീറ്ററുകൾ ഉപയോഗിക്കുന്നത്, ഫാനിന് നേരെ താഴെ ഉറങ്ങുന്നത് തുടങ്ങിയവയാണ് ഇതിന്റെ പ്രധാന കാരണങ്ങളായി ആരോഗ്യവിദദ്ധർ പറയുന്നത്. ഇതിന് പരിഹാരമായി ഉറങ്ങുന്നതിനുമുമ്പും ഉണർന്നതിനുശേഷവും സലൈൻ നേസൽ സ്‌പ്രേ ഉപയോഗിക്കാം. ഉപ്പുവെള്ളം കൊണ്ട് മൂക്ക് കഴുകുന്നതും നല്ലതാണ്. കിടപ്പുമുറിയിൽ ശുചിത്വം പാലിക്കുക. ആഴ്ചയിലൊരിക്കൽ ബെഡ് ഷീറ്റുകളും മറ്റും ചൂടുവെള്ളത്തിൽ കഴുകുക, തുടങ്ങിയ കാര്യങ്ങൾ ശീലമാക്കുന്നത് നല്ലതാണെന്നാണ് ആരോഗ്യവിദദ്ധർ പറയുന്നത്.