രാത്രി ഉറങ്ങുന്നതിന് മുമ്പ് പാൽ കുടിക്കുന്ന ശീലമുണ്ടോ? പാലിൽ ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. പ്രോട്ടീൻ, കാൽസ്യം, ബി 12, വിറ്റാമിനുകൾ ഉൾപ്പെടെ നിരവധി പോഷകങ്ങളുടെ സമ്പന്നമായ ഉറവിടമാണ് പാൽ. ഉറങ്ങുന്നതിനുമുമ്പ് പാൽ കുടിക്കുന്നത് നല്ല ഉറക്കം ലഭിക്കുന്നതിന് സഹായിക്കുന്നതായും പാലിൽ അടങ്ങിയിരിക്കുന്ന അമിനോ ആസിഡ് ഉറക്കചക്രം മെച്ചപ്പെടുത്തുന്നതായും വിദക്തർ പറയുന്നു. മാത്രമല്ല പാൽ കുടിക്കുന്നത് മെലറ്റോണിൻ ഉത്പാദനം വർദ്ധിപ്പിക്കാൻ സഹായിക്കും. പാലിൽ ധാരാളമായി അടങ്ങിയിട്ടുള്ള പ്രോട്ടീനും കാൽസ്യവും , ഫോസ്ഫറസ്, മഗ്നീഷ്യം എന്നിവ നാഡികളുടെ പ്രവർത്തനം, അസ്ഥികളുടെ ശക്തി എന്നിവയുടെ ആരോഗ്യത്തിനും സഹായിക്കുന്നു. എന്നാൽ ലാക്ടോസ് അസഹിഷ്ണുതയോ സെൻസിറ്റീവോ ആയ വ്യക്തികളിൽ ഉറങ്ങുന്നതിനുമുമ്പ് പാൽ കുടിക്കുന്നത് വയറു വീർക്കൽ, ഗ്യാസ് അല്ലെങ്കിൽ വയറിളക്കം എന്നിവയ്ക്ക് കാരണമാകുന്നതായും വിദക്തർ സൂചിപ്പിക്കുന്നു. PCOS അല്ലെങ്കിൽ PCOD പോലുള്ള അവസ്ഥകൾ ഉള്ളവരിലും പാൽ കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നതിന് ഇടയാക്കും. അതിനാൽ ഒരു ന്യൂട്രീഷനിസ്റ്റിന്റെയോ ആരോഗ്യ വിതക്തന്റെയോ ഉപദേശം തേടിയശേഷം മാത്രമേ ആഹാരക്രമത്തിൽ മാറ്റം വരുത്താൻ പാടുള്ളു എന്ന് നിർദേശിക്കുകയാണ് ആരോഗ്യവിദക്തർ.





















