നിങ്ങളുടെ കുട്ടികൾ രാത്രി കൃത്യസമയത്ത് ഉറങ്ങാറുണ്ടോ? ഉറക്കക്കുറവ് കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ചയെ ബാധിക്കുമെന്നും കൃത്യമായി ഉറങ്ങാത്ത കുട്ടികളിൽ പൊണ്ണത്തടിയും ബുദ്ധിവികാസക്കുറവും കണ്ടുവരുന്നതായും ഡൽഹി എയിംസ് ന്യൂറോ പീഡിയാട്രിക്സ് പ്രഫസർ ഡോക്ടർ ബിശ്വരൂപിൻറെ ഗവേഷണ റിപ്പോർട്ടിൽ പറയുന്നു. ലെപ്റ്റിൻ, പ്രാലൈൻ തുടങ്ങിയ വിശപ്പ് നിയന്ത്രിക്കുന്ന ഹോർമോണുകളുടെ അളവ് ക്രമരഹിതമാക്കാൻ ഉറക്കക്കുറവ് കാരണമാകും. അതിനാൽ കുട്ടികൾ കൂടുതൽ ഭക്ഷണം കഴിക്കുകയും പൊണ്ണത്തടിക്ക് കരണമാവുമെന്നും വിദക്തർ പറയുന്നു. മാത്രമല്ല ശരീരത്തിലെ ഹോർമോണുകളുടെ അളവിലുണ്ടാകുന്ന വ്യത്യാസം തലച്ചോറിൻറെ വളർച്ചയെയും ബാധിക്കും. കുട്ടികളുടെ മാനസികാവസ്ഥയെയും പെരുമാറ്റത്തെയും ഇത് ബാധിക്കുന്നതായും വിദക്തർ പറയുന്നു. കുട്ടികളിലെ ഉറക്ക തകരാറുകൾ തിരിച്ചറിയാൻ പോളിസോംനോഗ്രാഫി ഉൾപ്പടെയുള്ള പരിശോധനകളിലൂടെ പ്രശ്നങ്ങൾ നേരത്തെ കണ്ടെത്തി ചികിൽസിക്കണം എന്ന് നിർദേശിക്കുകയാണ് ആരോഗ്യവിദക്തർ






















