ചിരി ആരോഗ്യം കാത്തുസൂക്ഷിക്കും

മനസുതുറന്നു ചിരിച്ചോളൂ , ചിരി നിങളുടെ ആരോഗ്യം കാത്തുസൂക്ഷിക്കും.
ചിരിക്കുന്നത് ഒരുപാട് ആരോഗ്യഗുണങ്ങൾക്ക് കാരണമാകുമെന്ന് നിർദേശിക്കുകയാണ് ആരോഗ്യവിദക്തർ. ചിരി മാനസികസമ്മർദം ഇല്ലാതാക്കാനും ശരീരത്തിലെ രക്തചംക്രമണം കൂട്ടാനും സഹായിക്കുന്നതായി വിദക്തർ പറയുന്നു. മാത്രമല്ല. ചിരിക്കുമ്പോൾ മുഖത്തെ പേശികൾക്കും, വയറിനും ഡയഫ്രത്തിനും വ്യായാമം കിട്ടുന്നു. ഇതുവഴി ശരീരത്തിലെ അധിക കലോറി നഷ്ടമാകാനും സഹായിക്കുമെന്നു വിദക്തർ നിർദേശിക്കുന്നു. മാനസിക സമ്മർദമുണ്ടാകുമ്പോൾ കൂടുതലായി ഉണ്ടാകുന്ന കോർട്ടിസോൾ പോലുള്ള ഹോർമോണുകളുടെ അളവ്, ചിരി കുറയ്ക്കുന്നു. മാത്രമല്ല എൻഡോർഫിൻ ഹോർമോണിന്റെ അളവു കൂടുകയും ചെയ്യും. രോഗപ്രതിരോധശേഷിക്കു കാരണമാകുന്ന ആന്റിബോഡികൾ വർധിപ്പിച്ചു രോഗപ്രതിരോധശേഷി കൂട്ടുന്നു. തലച്ചോറിലേക്കു കൂടുതൽ എൻഡോർഫിൻ എത്തുന്നതിനാൽ കൂടുതൽ ഉന്മേഷം കിട്ടുമെന്നും ആരോഗ്യ വിദക്തർ പറയുന്നു.