ചക്ക എല്ലാവര്ക്കും കഴിക്കാൻ സാധിക്കുമോ?

ചക്ക എല്ലാവര്ക്കും കഴിക്കാൻ സാധിക്കുമോ? പ്രമേഹവും കൊളസ്ട്രോളും ഉള്ളവർക്ക് ചക്ക കഴിക്കാമോ? നിങ്ങളറിയാത്ത ഗുണങ്ങൾ ഏറെയാണ് ഈ ഫലത്തിന്. വേനൽക്കാലത്തിനു പറ്റിയ ഭക്ഷണമാണ് ചക്ക. പച്ചയ്ക്കും പഴുപ്പിച്ചും എല്ലാം കഴിക്കാവുന്ന ചക്ക പോഷകങ്ങളുടെ കലവറയാണ്. പൊട്ടാസ്യം, ആന്റിഓക്സിഡന്റുകൾ, ഫൈബർ എന്നിവയൊക്കെ ചക്കയിൽ ധാരളമുണ്ട്. ചക്കയുടെ ആരോഗ്യഗുണങ്ങൾ പലതാണ്, രക്തസമ്മർദം നിയന്ത്രിക്കാനും മലബന്ധം അകറ്റാനും ഇത് സഹായകമാണ്, കൂടാതെ ചക്ക ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതോടൊപ്പം ശരീരഭാരം കുറയാൻ സഹായിക്കും. ചക്കയിൽ ഫൈബർ ധാരാളമുണ്ട്, ഇത് ഭക്ഷണത്തിൽ നിന്ന് അന്നജത്തിന്റെ ആഗിരണം സാവധാനത്തിലാക്കുന്നു. ചക്കയിലടങ്ങിയ ആന്റിഓക്സിഡന്റുകൾ ഇൻസുലിന്റെ ഉൽപാദനം മെച്ചപ്പെടുത്തുകയും പ്രമേഹരോഗികളിൽ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു എന്നും പഠനങ്ങൾ പറയുന്നു. വൈറ്റമിൻ സി ധാരാളം അടങ്ങിയതിനാൽ ഇരുമ്പിന്റെ ആഗിരണം വേഗത്തിലാക്കാൻ ചക്ക സഹായിക്കും. അതുകൊണ്ടു തന്നെ ചക്ക ഭക്ഷണത്തിൽ പതിവായി ഉൾപ്പെടുത്തുന്നത് വിളർച്ച തടയാനും സഹായിക്കും. കൂടാതെ പ്രതിരോധശക്തി വർധിപ്പിക്കുന്നു. അങ്ങനെ ഒട്ടേറെ ആരോഗ്യ ഗുണങ്ങളാണ് നമ്മുടെ ചക്കയ്ക്കയിൽ അടങ്ങിയിട്ടുള്ളത്..പക്ഷെ കാര്യം എന്തൊക്കെ ആണെകിലും പ്രമേഹ രോഗികൾ ഒരു ഡോക്ടറുടെ നിർദ്ദേശത്തോടെ മാത്രം ചക്ക കഴിക്കാൻ ശ്രെദ്ധിക്കുക.