കഴുത്തിലെ പേശികളുമായി തലവേദനയ്ക്ക് ബന്ധമുണ്ടെന്നു പഠനം

കഴുത്തിലെ പേശികളുമായി തലവേദനയ്ക്ക് ബന്ധമുണ്ടെന്നു പഠനം. സമ്മര്‍ദ്ദം മൂലമുണ്ടാകുന്ന ടെന്‍ഷന്‍ തലവേദനയ്ക്കും മൈഗ്രേയ്ന്‍ തലവേദനയ്ക്കും കഴുത്തിലെ പേശികളുമായി ബന്ധമുണ്ടെന്നാണ് പഠനത്തില്‍ കണ്ടെത്തിയിരിയത്. റേഡിയോളജി സൊസൈറ്റി ഓഫ് നോര്‍ത്ത് അമേരിക്കയുടെ വാര്‍ഷിക സമ്മേളനത്തിലാണ് ഗവേഷകര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. കഴുത്തിന് തൊട്ടുപിന്നില്‍ പുറംഭാഗത്തായി ഉള്ള ട്രപേസിയസ് പേശികളും തലവേദനയും തമ്മിലുള്ള ബന്ധമാണ് എംആര്‍ഐ സ്‌കാന്‍ ഉപയോഗിച്ചുള്ള പഠനത്തിലൂടെ ഗവേഷകര്‍ കണ്ടെത്തിയത്. 20നും 31നും ഇടയില്‍ പ്രായമുള്ള 50 സ്ത്രീകളെയാണ് ഗവേഷണത്തില്‍ ഉള്‍പ്പെടുത്തിയത്. ഇതില്‍ 16 പേര്‍ക്ക് ടെന്‍ഷന്‍ തലവേദനയും 12 പേര്‍ക്ക് ടെന്‍ഷന്‍ തലവേദനയ്ക്കൊപ്പം മൈഗ്രേയ്നും ഉണ്ടായിരുന്നവരാണ്. രോഗികളുടെ കഴുത്തിലെ പേശികളുടെ ടി2 മൂല്യങ്ങള്‍ എടുക്കുന്നത് തലവേദനയ്ക്കും കഴുത്ത് വേദനയ്ക്കുമുള്ള മെച്ചപ്പെട്ട ചികിത്സ പദ്ധതികളിലേക്ക് നയിക്കാമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

LEAVE A REPLY