അമ്മ സംഘടനയിലെ അംഗത്വം രാജിവച്ച് നടി ശ്വേത മേനോന്‍

താര സംഘടനയായ അമ്മ ഭരണസമിതിയില്‍നിന്ന് രാജിവച്ചതിന് പിന്നാലെ ‘അമ്മ’യിലെ അംഗത്വം ഉപേക്ഷിച്ചെന്ന് വ്യക്തമാക്കി നടി ശ്വേത മേനോന്‍. ഇനി അമ്മ സംഘടനയില്‍ ഇല്ലെന്നും തനിക്കെതിരെ ഗുഢാലോചനങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ശ്വേത മേനോന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

ഞാനും എന്റെ കമ്മിറ്റിയും രാജിവച്ചു. അമ്മയുടെ മെമ്പര്‍ഷിപ്പും ഞാന്‍ ഇവിടെ ഉപേക്ഷിക്കുകയാണ്. കുറ്റാരോപിതരുടെ കൈയില്‍ സംഘടന പോകുന്ന രീതിയിലാണ് പ്രവര്‍ത്തനം. നമ്മളോട് ഒന്നും പറയാതെ അജണ്ടവച്ച് പുറത്താക്കാന്‍ നോക്കി. എനിക്ക് വ്യക്തിത്വം ഉണ്ട്. അതിനാലാണ് ഞങ്ങള്‍ ആയിട്ട് രാജിവച്ചത്. ഇനി എനിക്ക് പറയാനുള്ളത് ഞാന്‍ പറയും. ഇപ്പോള്‍ ഞാന്‍ അമ്മയുടെ അംഗമല്ല. സെപ്തംബര്‍ ഒന്ന് മുതല്‍ ഉള്ള എല്ലാ കണക്കുകളും എന്റെ കൈയിലുണ്ട്. ബാബുരാജ് ചേട്ടന്‍ കമ്മിറ്റിയിലെ ഉണ്ടായിരുന്നപ്പോള്‍ ചെയ്ത കണക്കില്‍ ഒരുപാട് കുഴപ്പങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ അതിനെക്കുറിച്ച് ഞാന്‍ എവിടെയും പറഞ്ഞിട്ടില്ല. എനിക്ക് ഇനി എന്തും തുറന്നുപറയാം. ഇതൊരു ഗുഢാലോചനയുടെ കെണിയാണെന്നും ശ്വേത മേനോന്‍ പറഞ്ഞു.