കുളിച്ചോളൂ, പക്ഷേ ദൈർഘ്യം കൂട്ടണ്ട

മലയാളികൾക്ക് പൊതുവെ കുളി പ്രധാനമാണ്. തേച്ചുരച്ചുള്ള വിശാലമായ കുളി പലർക്കും ഒരു തെറാപ്പിക്ക് സമാനമാണ്. എന്നാൽ കുളിയുടെ ദൈർഘ്യം കൂടുന്നത് ആരോഗ്യത്തിന് അത്ര സുരക്ഷിതമായിരിക്കില്ലെന്നാണ് ആരോഗ്യവിദഗ്തർ പറയുന്നത്. ദൈർഘ്യമേറിയ കുളി ചർമത്തിലെ നാച്ചുറൽ ഓയിലും സെബവും ഇല്ലാതാകാൻ കാരണമാകും. ഇത് പലതരത്തിലുള്ള ചർമരോഗങ്ങൾക്ക് വഴിവെക്കും, പ്രത്യേകിച്ച് എക്‌സിമ. ദീർഘനേരം ഷവർ ഉപയോഗിക്കുന്നതും സ്വിമ്മിങ് പൂളിൽ നീന്തുന്നതൊക്കെ എക്‌സിമ ഗുരുതരമാകാൻ കാരണമാകുമെന്ന് ആരോഗ്യവിദഗ്തർ ഓർമ്മിപ്പിക്കുന്നു. ശരീരത്തിനുള്ളിൽ നിന്നുള്ളതോ പുറമെ നിന്നുള്ള ഘടകങ്ങളോടുള്ള ശരീരത്തിന്റെ ഒരു തരം പ്രതികരണമാണ് എക്‌സിമ. ജനിതകകാരണങ്ങളും, അലർജിയും ഹോർമോൺ വ്യതിയാനങ്ങളുമൊക്കെ എക്സിമയ്ക്ക് കാരണമാകാമെങ്കിലും ദീർഘനേരം ശരീരം വെള്ളവുമായി സമ്പർക്കപ്പെടുന്നത് രോഗാവസ്ഥ വഷളാക്കുമെന്നും ആരോഗ്യവിദഗ്തർ പറയുന്നു. ശരീരം വൃത്തിയാകാൻ 15 മിനിറ്റ് വരെ കുളിക്കുന്നതാണ് നല്ലതാണെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഇത് നിങ്ങളുടെ ശരീരത്തിൽ സ്വഭാവിക എണ്ണയെയും സെബവും ലോക്ക് ചെയ്യുകയും ചർമ രോഗങ്ങളിൽ നിന്ന് സംരക്ഷണം നൽകുകയും ചെയ്യുന്നു.