ഫംഗസ് കടത്താൻ ശ്രമിച്ച ചൈനീസ് വിദ്യാർത്ഥികൾ അറസ്റ്റിൽ. ജൈവ ഭീകരാക്രമണത്തിന് ഉപയോഗിക്കുന്ന ഫൗസേറിയം ഗ്രാമിനെറം എന്ന ഫംഗസാണ് ഇവർ കടത്താൻ ശ്രമിച്ചത്. സർക്കാർ ധനസഹായത്തോടെ അമേരിക്കയിൽ ഗവേഷണങ്ങളിൽ ഏർപ്പെടുന്നവരാണ് ഇരുവരും. ബാർളി, ഗോതമ്പ്, അരി തുടങ്ങിയ ധാന്യവിളകളെ ചുവടെ നശിപ്പിക്കാൻപോന്നവയാണ് പിടിച്ചെടുത്ത ഫംഗസ് വിഭാഗം. യൂണിവേഴ്സിറ്റി ഓഫ് മിഷിഗനിലെ ലബോറട്ടറിയിൽ എത്തിച്ച് ഫംഗസിനെക്കുറിച്ച് കൂടുതൽ ഗവേഷണം നടത്താനാണ് ഇവർ ലക്ഷ്യമിട്ടിരുന്നത് എന്നാണ് സൂചന. ഫംഗസ് പരിസ്ഥിതിയിൽ പടർന്നുകഴിഞ്ഞാൽ വ്യാപക വിള നാശത്തിനും ഭക്ഷ്യ ക്ഷാമത്തിനുംവരെ കാരണമായേക്കാം. തീവ്രവാദ സമാനമായ പ്രവർത്തനങ്ങൾക്കുവേണ്ടി വിദ്യാർത്ഥികൾക്ക് ചൈനിസ് സർക്കാർ സാമ്പത്തിക സഹായം നൽകുന്നുണ്ടാകാമെന്നും അധികൃതർ ആരോപിച്ചു.





















