വെയിലുകൊള്ളാൻ ഭയം, യുവതിയുടെ എല്ലൊടിഞ്ഞു

വെയിലുകൊണ്ടാൽ നിറം മങ്ങുമെന്ന പേടിയിലും സൺ ടാൻ ഒഴിവാക്കുന്നതിനും പുറത്തിറങ്ങുമ്പോൾ വെയിൽ ഏൽക്കാതിരിക്കാൻ പരമാവധി ശ്രമിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ഇത് എത്രത്തോളം അപകടകരമാണെന്ന് വ്യക്തമാകുന്ന ഒരു സംഭവം ഇപ്പോഴിതാ ചൈനയിൽ നിന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു. ശരീരത്തിന്റെ നിറം നഷ്ടപ്പെടുമെന്ന ഭയത്താൽ വെയിലേൽക്കാതെ കഴിഞ്ഞുവന്ന യുവതി രാത്രിയിൽ ഉറക്കത്തിനിടെ തിരിഞ്ഞുകിടന്നപ്പോൾ എല്ലുകൾ പൊട്ടി. തെക്കുപടിഞ്ഞാറൻ ജില്ലയിലെ സിച്ചുവാൻ പ്രവിശ്യയിലെ ചെങ്ക്ടു എന്ന സ്ഥലത്തുനിന്നാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. പുറത്തിറങ്ങുമ്പോൾ യുവതി സ്ഥിരമായി കൈ ഇറക്കം കൂടിയ വസ്ത്രം മാത്രം ഉപയോഗിക്കുകയും ചെയ്തിരുന്നു. ഇത് വൈറ്റമിൻ ഡി ആഗിരണം ചെയ്യുന്നതിൽനിന്നും ശരീരത്തെ തടയുകയും ഇതുമൂലം എല്ലുകളുടെ ബലം നഷ്ടപ്പെട്ടതായും ഡോക്ടർമാർ വ്യക്തമാക്കുന്നു. ആയതിനാൽ, ദീർഘകാലം വെയിൽ ഒഴിവാക്കുന്ന ശീലം ശരീരത്തിന് ദോഷം ചെയ്യുമെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.