അറിയാം ആസ്പർജില്ലസ് എന്ന ഫംഗസിനെകുറിച്

സവാളയുടെ തൊലിപ്പുറമേ കറുത്ത നിറത്തിലുള്ള ഒരു പ്രതലം കാണാറില്ലേ , ഇത് ആസ്പർജില്ലസ് എന്ന ഫംഗസ് ആണ്. ഇവ അപകടകാരികളായതിനാലാണ് സവാള വൃത്തിയായി കഴുകി ഉപയോഗിക്കണമെന്ന് വിദഗ്ധർ പറയുന്നത്. സവാളയുടെ ഏതു ലെയറിലാണ് ഈ ഫംഗസ് കാണുക ആ ലെയർ പൂർണമായും കളയുകയാണ് ഏറ്റവും ഉചിതമായ മാർ​ഗം. പിന്നീട് നല്ലതു പോലെ രണ്ടു മൂന്നു വട്ടം കഴുകാൻ ശ്രമിക്കുക. ഈർപ്പമുള്ള കാലാവസ്ഥയിൽ വളരുന്ന ഒരുതരം ഫം​ഗസാണ് ആസ്പർജില്ലസ്. മനുഷ്യരിലും കന്നുകാലികളിലും സസ്യങ്ങളിലും ഗുരുതരമായ അണുബാധകൾക്കാണ് ഇവ കാരണമാകുന്നത്. ഓരോ വർഷവും വർധിച്ചുവരുന്ന താപനില കാരണം ആസ്പർജില്ലസ് ഫം​ഗസ് യൂറോപ്പ്, ഏഷ്യ, അമേരിക്ക എന്നിവിടങ്ങളിലെ ചില ഭാ​ഗങ്ങളിൽ വ്യാപിക്കുമെന്നാണ് ചില പുതിയ പഠനങ്ങൾ പറയുന്നത്. ഇത് ആളുകളിൽ ​ഗുരുതരമായ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾക്ക് ഇടയാക്കാമെന്നും ചില പഠനങ്ങൾ സൂചിപ്പിക്കുന്നു. ഈ ഫം​ഗസിന്റെ സ്പോറുകൾ ശ്വസിക്കുന്നത് ആസ്മ, സിസ്റ്റിക് ഫൈബ്രോസിസ്, കുറഞ്ഞ രോ​ഗപ്രതിരോധശേഷിയുള്ളവർ എന്നിവരെ രോ​ഗം വർധിപ്പിക്കുന്നതിന് കരണമായേക്കുമെന്നും വിധക്തർ സൂചിപ്പിക്കുന്നു.