ഗവേഷണ പ്രോജക്റ്റുകളില്‍ കരാര്‍ നിയമനം

587228194

തിരുവനന്തപുരം: സംസ്ഥാന ഐ.ടി വകുപ്പിനു കീഴിലുള്ള അന്താരാഷ്ട്ര സ്വതന്ത്ര സോഫ്റ്റ്വെയര്‍ കേന്ദ്രത്തിന്റെ (ഐ.സി.ഫോസ്) ഗവേഷണ മേഖലകളായ ഓപ്പണ്‍ ഹാര്‍ഡ്വെയര്‍, ഓപ്പണ്‍ ഐ.ഒ.റ്റി, ലാംഗ്വേജ് കമ്പ്യൂട്ടിംഗ്, മെഷീന്‍ ലേണിംഗ്, അസിസ്റ്റീവ് ടെക്നോളജി, ഇ-ഗവണന്‍സ്, സോഫ്റ്റ്വെയര്‍ ഡെവലപ്മെന്റ് എന്നിവയിലെ പ്രോജക്റ്റുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് രണ്ട് മുതല്‍ നാല് വര്‍ഷം പ്രവൃത്തി പരിചയമുള്ള ബി.ടെക്/ എം.ടെക്/ ബി.ഇ/ എം.ഇ/ ബി.എസ്.സി/ എം.എസ്.സി/ എം.ബി.എ/ എം.എ (ലിങ്ക്യിസ്റ്റിക്സ്) ബിരുദധാരികളെ ആവശ്യമുണ്ട്. താത്പര്യമുള്ളവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നവംബര്‍ 15ന് രാവിലെ ഒന്‍പതിന് കാര്യവട്ടം സ്പോര്‍ട്സ് ഹബ്ബിലെ ഐസിഫോസ് ഓഫീസില്‍ നടക്കുന്ന ആഭിമുഖത്തില്‍ പങ്കെടുക്കണമെന്ന് രജിസ്ട്രാര്‍ അറിയിച്ചു.

റിസര്‍ച്ച് അസ്സോസിയേറ്റ,് റിസര്‍ച്ച് അസിസ്റ്റന്റ് എന്നിവയാണ് തസ്തികകള്‍. റിസര്‍ച്ച് അസ്സോസിയേറ്റിന് കുറഞ്ഞത് നാല് വര്‍ഷത്തെ പ്രവൃത്തി പരിചയം വേണം. പ്രതിമാസം 35,000 മുതല്‍ 45,000 രൂപ വരെയാണ് വേതനം. റിസര്‍ച്ച് അസിസ്റ്റന്റിന് കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം വെണം. പ്രതിമാസം 25,000 മുതല്‍ 35,000 രൂപ വരെയാണ് വേതനം. കൂടുതല്‍ വിവരങ്ങള്‍ക്ക്: https://icfoss.in ഫോണ്‍: 0471-2700012/ 13/ 14, 0471-2413013, 9400225962.

LEAVE A REPLY