സവാള ആൾ അത്ര നിസാരക്കാരനല്ല. സവാളയ്ക്ക് നിരവധി ആരോഗ്യഗുണങ്ങളുണ്ട്. ആന്റിഓക്‌സിഡന്റുകളുടെ നല്ലൊരു കലവറ കൂടി ആണ് സവാള. ശരീരത്തിലെ വീക്കം തടയാനും കൊളസ്‌ട്രോള്‍ കുറയ്ക്കാനും സവാള ഗുണം ചെയ്യും. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്ന പച്ചക്കറിയാണിത്. നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ സവാളയുടെ അനവധി ഗുണങ്ങൾ വ്യക്തമാക്കുന്നുണ്ട്. സവാള കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ ഗുണം ചെയ്യും. കുടലിന്റെ ആരോഗ്യത്തിന് ആവശ്യമായ നാരുകളുടെയും പ്രീബയോട്ടിക്കുകളുടെയും സമ്പന്നമായ ഉറവിടമാണ് സവാള. ദഹനപ്രശ്‌നങ്ങളും മലബന്ധവും അകറ്റാനും ഇത് ഗുണം ചെയ്യും. പ്രമേഹം അല്ലെങ്കില്‍ പ്രീ ഡയബെറ്റിസ് ഉള്ള ആളുകള്‍ പതിവായി സവാള കഴിക്കുന്നത് നല്ലതാണ്. എങ്കിലും ഒരു ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.






















