പോഷക സമൃദ്ധമായൊരു പഴമാണ് പൈനാപ്പിള്‍. ദിവസവും പൈനാപ്പിള്‍ കഴിക്കുന്നത് ആരോഗ്യകരമായ ഗുണം നല്‍കുമെന്നാണ് ആരോഗ്യവിദഗ്തര്‍ പറയുന്നത്. ദഹനം മെച്ചപ്പെടുത്തുന്നത് മുതല്‍ രോഗപ്രതിരോധ ശേഷിയെ പിന്തുണയ്ക്കുന്നതും ചര്‍മ്മത്തിന് തിളക്കം നല്‍കാനും പൈനാപ്പിള്‍ സഹായിക്കുന്നു. ദഹനത്തെ സഹായിക്കുമെന്നതാണ് പൈനാപ്പിളിന്റെ മറ്റൊരു ഗുണം. ഭക്ഷണത്തിനു ശേഷം വയറിന് ഭാരം കൂടുതലായി അനുഭവപ്പെടുന്നുണ്ടെങ്കില്‍, പൈനാപ്പിള്‍ കഴിക്കുന്നത് ദഹനത്തിന് സഹായകമായേക്കാമെന്നാണ് ആരോഗ്യവിദഗ്തര്‍ പറയുന്നത്. ഈ പഴത്തില്‍ ബ്രോമെലൈന്‍ എന്ന എന്‍സൈം അടങ്ങിയിട്ടുണ്ട്. ഇത് ദഹനം എളുപ്പമാക്കുന്നതിന് സഹായിക്കുന്നു. പൈനാപ്പിളില്‍ അടങ്ങിയിരിക്കുന്ന വൈറ്റമിന്‍ സി ചര്‍മ്മത്തിന് തിളക്കം നല്‍കും. ആന്റിഓക്സിഡ്‌റുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ത്വക്കിലെ ചുളിവുകള്‍ കുറയ്ക്കാന്‍ പൈനാപ്പിളിന് കഴിയുമെന്നാണ് ആരോഗ്യവിദഗ്തര്‍ പറയുന്നത്.






















