ചില പുരുഷന്മാരെ അലട്ടുന്നോരു പ്രേശ്നമാണ് അമിതമായ സ്തനവളർച്ച. ചിലരിൽ മാത്രം കാണപ്പെടുന്ന ഗൈനക്കോമാസ്റ്റിയ എന്ന ഒരു തരം അവസ്ഥയാണിത്. സാധാരണയായി ഉയർന്ന അളവിലുള്ള ഈസ്ട്രജനും കുറഞ്ഞ അളവിലുള്ള ടെസ്റ്റോസ്റ്റിറോണുമാണ് ഇത്തരമൊരു അവസ്ഥയ്ക്ക് കാരണമാകുന്നതെന്ന് വിദഗ്ദ്ധർ പറയുന്നു. പുരുഷൻമാരെ സംബന്ധിച്ച് മാനസിക ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു ആരോഗ്യപ്രശ്നം തന്നെയാണ് ഇത്. ചിലരിൽ ഇത് സ്തനങ്ങൾക്കു ചെറുതായി വേദനയുണ്ടാക്കാം. വളരെ കുറച്ചു പേരിൽ ഇത് അമിതമായി വളരുകയും പൊതുസമൂഹത്തിൽ ഇടപെടാൻ കഴിയാത്ത മാനസിക പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. ചില ആരോഗ്യ അവസ്ഥകൾ, മരുന്നുകൾ, ലഹരിവസ്തുക്കളുടെ ദുരുപയോഗം എന്നിവയും ഈ പ്രശ്നത്തിന് കാരണമായേക്കാം എന്നാണ് വിധക്തർ സൂചിപ്പിക്കുന്നത്. അപൂർവമായി ചിലരിൽ വൈദ്യസഹായമോ ശസ്ത്രക്രിയയോ ആവശ്യമായി വന്നേക്കാം. ഭക്ഷണശീലത്തിൽ ചില മാറ്റങ്ങൾ വരുത്തിയാലും ഈ പ്രശ്നം ഒരു പരിധിവരെ നിയന്ത്രിക്കാൻ സഹായിക്കും എന്നാണ് വിധക്തർ വ്യക്തമാക്കുന്നത്.






















