ചോറ് കഴിച്ചാൽ ? അര്‍ബുദ സാധ്യത

അരി ആഹാരം അര്‍ബുദ സാധ്യത വര്‍ധിപ്പിക്കുമെന്നു പഠനം, കാലാവസ്ഥ വ്യതിയാനം മൂലം നെല്ലിൽ വരുന്ന മാറ്റങ്ങളെ പറ്റിയാണ് ഗവേഷണം നടത്തിയത്. 2050 ഓടെ ഏഷ്യന്‍ രാജ്യങ്ങളിലെ ജനങ്ങളില്‍ അര്‍ബുദത്തിനും മറ്റ്‌ ആരോഗ്യപ്രേശ്നങ്ങൾക്കും അരിയാഹാരം കാരണമാകാമെന്ന്‌ ദ ലാന്‍സെറ്റ്‌ പ്ലാനെറ്ററി ഹെല്‍ത്ത്‌ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം വെളിപ്പെടുത്തുന്നു. രണ്ട്‌ ഡിഗ്രി സെല്‍ഷ്യസിന്‌ മുകളില്‍ താപനില ഉയരുന്നതും അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ തോത്‌ വര്‍ദ്ധിക്കുന്നതും, ഇതുമൂലം മണ്ണിൽ രാസമാറ്റം വരുകയും, തന്മൂലം അര്‍സെനിക്‌ എന്ന വിഷാംശം കൂടുമെന്നും ഗവേഷണ റിപ്പോര്‍ട്ടിൽ പറയുന്നു. ഈ അര്‍സെനിക്‌ വളരെ എളുപ്പത്തില്‍ അരിയില്‍ ആഗീരണം ചെയ്യപ്പെടുമെന്നാണ്‌ ഗവേഷകരുടെ കണ്ടെത്തല്‍. അമേരിക്കയിലെ കൊളംബിയ സര്‍വകലാശാലയിലെ ഗവേഷകരാണ്‌ ഇത്‌ സംബന്ധിച്ച പഠനം നടത്തിയത്‌.